Tech
Trending

എൻഎസ്ഒ ഗ്രൂപ്പിനെതിരെ ഫേസ്ബുക്കിന് പിന്തുണയുമായി ഗൂഗിളും മൈക്രോസോഫ്റ്റും

സ്പൈ വെയർ നിർമ്മിക്കുന്ന ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിനെതിരെയുള്ള നിയമയുദ്ധത്തിൽ ഫേസ്ബുക്കിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്, ഗൂഗിൾ, സിസ്കോ തുടങ്ങിയ കമ്പനികൾ. ഇൻറർനെറ്റ് ഉപഭോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകൾ നിർമ്മിച്ച നൽകുന്നതിൽ കുപ്രസിദ്ധി നേടിയ സ്ഥാപനമാണ് എൻഎസ്ഒ ഗ്രൂപ്പ്.


എൻഎസ്ഒ ഗ്രൂപ്പിനെ സ്വതന്ത്രമാകുന്നത് കൂടുതൽ വിദേശരാജ്യങ്ങളിലേക്ക് അപകടകരമായ ചാരവൃത്തി ടൂളുകൾ എത്തുന്നതിന് വഴിയൊരുക്കുമെന്ന് ഫെയ്സ്ബുക്ക് ,മൈക്രോസോഫ്റ്റ്, ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ പറയുന്നു.എൻഎസ്ഒ ഗ്രൂപ്പ് നൽകിയിരിക്കുന്ന അപ്പീലുകൾ പ്രതിരോധിക്കുന്നതിനായി മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികളും ഇൻറർനെറ്റ് അസോസിയേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി ആളുകൾ കമ്പനിയുടെ നിരീക്ഷണ സോഫ്റ്റ്‌വെയറുകളുടെ ഇരകളാവാറുണ്ട്. ഇത്തരത്തിലുള്ള നിരീക്ഷണ സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്ത് 1400 ഓളം ഉപഭോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

Related Articles

Back to top button