Travel
Trending

നത്തിങ് ഓഎസ് ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാം

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇപ്പോള്‍ നത്തിങ് ലോഞ്ചര്‍ (ബീറ്റ) ഓപ്പറേറ്റിങ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ലണ്ടനിലെ കണ്‍സ്യൂമര്‍ ടെക് ബ്രാന്‍ഡായ നത്തിങ് ( Nothing) . ആന്‍ഡ്രോയിഡ് 11 ലും അതിന് ശേഷം വന്ന ആന്‍ഡ്രോയിഡ് ഓഎസുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് നത്തിങ് ഓഎസ് ഇന്‍സ്റ്റാൾ ചെയ്യാന്‍ സാധിക്കുക.സാംസങ് എസ്21, എസ്22, ഗൂഗിള്‍ പിക്‌സല്‍ 5, 6 ഫോണുകളില്‍ നേരത്തെ തന്നെ നത്തിങ് ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.നത്തിങ് ഓഎസ് എങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ഒരു നത്തിങ് ലോഞ്ചര്‍ ആപ്പ് ഹോം സ്‌ക്രീനില്‍ ലഭിക്കും. വാള്‍പേപ്പറുകളും റിങ്‌ടോണുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള ഡ്രോപ്പ്‌ബോക്‌സ് ലിങ്കും ലോഞ്ചര്‍ സെറ്റിങ്‌സിലുണ്ടാവും.ശുദ്ധമായ ആന്‍ഡ്രോയിഡ് അനുഭവം സാധ്യമാക്കും വിധത്തിലാണ് നത്തിങ് ഓഎസ് ഒരുക്കിയിട്ടുള്ളതെന്നും കമ്പനി പറയുന്നു.

Related Articles

Back to top button