Big B
Trending

യൂറോയുടെ മൂല്യവും താഴേക്ക്

20 വർഷത്തിനിടയിൽ ആദ്യമായി യൂറോയുടെ മൂല്യം യുഎസ് ഡോളറിനു താഴെ.ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വില ചരിത്രത്തിൽ ആദ്യമായി 80 നു തൊട്ടടുത്ത്; ഒരു ഡോളറിന് 79.9975 രൂപ. ഈ വർഷം 11.8% ഇടിവു നേരിട്ട യൂറോയുടെ വിനിമയ നിരക്ക് 0.90 വരെ താഴ്ന്നേക്കാമെന്നു നിരീക്ഷകർ. 2002ൽ യൂറോയുടെ മൂല്യം 0.83 ഡോളർ വരെ താഴുകയുണ്ടായി.യൂറോപ്പ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതമാണു വിലയിടിവ്. റെക്കോർഡ് നിലവാരത്തിലെത്തിയ പണപ്പെരുപ്പത്തെ നേരിടാൻ യുഎസ് ഫെഡറൽ റിസർവിനെപ്പോലെ യൂറോപ്യൻ സെൻട്രൽ ബാങ്കും വലിയ തോതിൽ പലിശ നിരക്കുകൾ വർധിപ്പിക്കാനിടയുണ്ട്. 11 വർഷത്തിനിടയിലെ ആദ്യ വർധനയായിരിക്കും അത്.ഡോളറിനു പകരം യൂറോ അധിഷ്ഠിത കടബാധ്യതയുള്ള ഇന്ത്യൻ കമ്പനികൾക്ക് ഈ അവസരം നേട്ടമാണ്.വിദേശനാണ്യ വിപണിയിൽ രൂപയുടെ അവസാന നിരക്ക് 79.9975. ഡോളർ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്നു ഇന്നു നിരക്ക് 80 തൊടാം.

Related Articles

Back to top button