യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത! എസി കോച്ചുകളായി നവീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ ട്രെയിൻ യാത്ര അനുഭവം നവീകരിക്കുന്നതിനായി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റെയിൽവേ 3- ടയർ നോൺ – എസി സ്ലീപ്പർ കോച്ചുകളേയും റിസർവ്വ് ചെയ്യാത്ത ജനറൽ ക്ലാസ് കോളേജുകളെയും എസി കോച്ചുകളായി രൂപകൽപ്പന ചെയ്യുന്നു. യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാനുള്ള ഓപ്ഷൻ എടുത്തു കളയാതെ, ദേശീയ ട്രാൻസ്പോർട്ടർ എല്ലാ എസി ട്രെയിനുകളും പുറത്തിറക്കാൻ അനുമതി നൽകുമെന്നാണ് ഐഇ റിപ്പോർട്ട്.
നവീകരിച്ച സ്ലീപ്പർ ക്ലാസ് കോച്ച് എക്കണോമിക്കൽ എസി 3 – ടയർ കോച്ചായിരിക്കുമെന്നും ഇത് എസി 3 – ടയർ കോച്ചിനും നോൺ – എസി സ്ലീപ്പർ ക്ലാസ് കോച്ചുകൾക്കും ഇടയിലായിരിക്കുമെന്നും അധികൃതർ പറഞ്ഞു. നവീകരിച്ച സ്ലീപ്പർ ക്ലാസ് കോച്ചിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനുള്ള ചുമതല കപൂർതലത്തിലെ റെയിൽ കോച്ച് ഫാക്ടറി ഏൽപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നിലവിൽ 72 ബർത്തുകൾക്കു പകരം 83 ബർത്തുകൾ ഉണ്ടായിരിക്കും. 230 കോച്ചുകൾ ആദ്യഘട്ടത്തിൽ നിർമ്മിക്കും.

ഓരോ കോച്ചിനും ഏകദേശം2.8 -3 കോടി രൂപ വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇത് നിലവിലെ ഇന്ത്യൻ റെയിൽവേയുടെ എസി 3-ടയർ ക്ലാസ് കോച്ചിന്റെ ഉൽപ്പാദനശേഷിയേക്കാൾ 10% കൂടുതലാണ്.ഇന്ത്യൻ റെയിവേയുടെ റിസർവ്വ് ചെയ്യാത്ത ജനറൽ ക്ലാസ് കോച്ചുകളെ 100 സീറ്റർ എയർകണ്ടീഷൻഡ് ക്ലാസായി ഉയർത്തും. നിലവിൽ, ഇതിന്റെ രൂപകല്പന അന്തിമാവുകയാണ്. പ്രാഥമിക രൂപകല്പനയിൽ ഒരു കോച്ചിന് 105 സീറ്റുകൾ വരെ അനുവദിക്കാമെന്ന് പദ്ധതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രമേണ എസി മോഡലിലേയ്ക്ക് നീങ്ങുക എന്നതാണ് പുതിയ നവീകരണത്തിനു പിന്നിലെ ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. എന്നിരുന്നാലും ഇതിന്റെ ഔദ്യോഗിക തീരുമാനങ്ങൾ ഇതുവരെയും എത്തിയിട്ടില്ല.