Big B
Trending

അക്കൗണ്ടുകള്‍ ചേര്‍ക്കുന്നതിന് പേടിഎം പേമെന്റ്‌സ് ബാങ്കിന് വിലക്ക്

പേടിഎം പേമെന്റ്‌സ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് റിസര്‍വ്ബാങ്ക്.1949 ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ സെക്ഷന്‍ 35എ അടിസ്ഥാനമാക്കിയാണ് നടപടി.ആദായ നികുതി ഓഡിറ്റ് നടത്താന്‍ കമ്പനിയെ നിയോഗിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും തുടര്‍ നടപടികളെന്നും റിസര്‍വ് ബാങ്ക് പറയുന്നു.അതേസമയം അപ്രതീക്ഷിതമായ നടപടി പേടിഎം ബാങ്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്.എന്നാല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് മാത്രമേ വിലക്കുള്ളൂവെന്നും നിലവിലുള്ള ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളില്‍ തടസം നേരിടില്ലെന്നും പേടിഎമ്മും റിസര്‍വ് ബാങ്കും വ്യക്തമാക്കുന്നുണ്ട്.പേടിഎം പേമെന്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പെടിഎം പോസ്റ്റ് പെയ്ഡ് സേവനങ്ങളെല്ലാം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം.2018 ലെ കെവൈസി നിയമ ലംഘനം കാണിച്ച് പേടിഎമ്മിനെതിരെ സമാനമായ നടപടി സ്വീകരിച്ചിരുന്നു.അതേസമയം ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലുണ്ടായിരിക്കുന്ന നടപടി നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിലക്ക് വന്നതോടെ ഓഹരി ഇടിയാനുള്ള സാഹചര്യവും മുന്നില്‍ കാണുന്നു.

Related Articles

Back to top button