Auto

ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകളുമായി ഒല

ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഒല ഈ വർഷം ജൂലൈയിൽ ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ എത്തിക്കുമെന്ന് അറിയിച്ചു. ആദ്യവർഷത്തിൽതന്നെ ഇന്ത്യയിലുടനീളം 100 നഗരങ്ങളിലായി 5,000ത്തോളം ചാർജിങ് പോയിന്റുകളാണ് കമ്പനി സ്ഥാപിക്കുക. ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്ക് അതിവേഗ ചാർജിങ് ലഭ്യമാക്കാനായി ഒല അവതരിപ്പിച്ച ഹൈപ്പർചാർജർ നെറ്റ്‌വർക്ക് വഴിയാണ് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുക.


അ‍ഞ്ച് വർഷംകൊണ്ട് ലോകമെമ്പാടുമുള്ള 400 നഗരങ്ങളിലായി ഒരു ലക്ഷം ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇരുചക്ര വാഹന ചാർജിങ് ശൃംഖല ലക്ഷ്യമിട്ടുള്ളതാണ് ഒലയുടെ ഹൈപ്പർചാർജർ നെറ്റ്‍വർക്ക്. ഇതിലൂടെ 75 കിലോമീറ്റർ പരിധിക്കുള്ളിൽ 18 മിനിറ്റിനുള്ളിൽ ഒല സ്കൂട്ടറുകൾ 50 ശതമാനം ചാർജ് ചെയ്യാൻ കഴിയും.നഗരങ്ങളിലെ ഹൃദയഭാഗത്ത്, മാളുകൾ, ഐടി പാർക്കുകൾ, ഓഫീസ് കോംപ്ലക്സുകൾ, കഫേകൾ തുടങ്ങിയ ഇടങ്ങളിൽ ഒല ചാർജർ പോയിന്റുകൾ സ്ഥാപിക്കും. ഒല ഇലക്ട്രിക് ആപ്ലിക്കേഷനിൽ ഉപയോഗിച്ച് ചാർജിങ് പുരോഗതി തത്സമയം നിരീക്ഷിക്കാനും ആപ്ലിക്കേഷനിലൂടെ ചാർജിങ്ങിന് പരിധിയില്ലാതെ പണമടയ്ക്കാനും സാധിക്കും. അതേസമയം സ്കൂട്ടറിന്റെ വിലയെക്കുറിച്ചു വിശദാംശങ്ങളൊന്നും തന്നെ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ജൂൺ മാസത്തോടെ ഫാക്ടറിയുടെ പ്രവർ‌ത്തനമാരംഭിക്കും. 2 കോടി യൂണിറ്റ് നിർമാണ ശേഷിയുള്ളതായിരിക്കും ഫാക്ടറി. ജൂലൈയിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപന ആരംഭിക്കുമെന്നും ഒല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

Related Articles

Back to top button