Tech
Trending

നോക്കിയ ടി 21 ടാബ്‌ലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ടി21 ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 4/64 ജിബി മെമ്മറിയുള്ള വൈഫൈ മോഡലിന് 17999 രൂപയും എല്‍ടിഇ പ്ലസ് വൈഫൈ മോഡലിന് 18999 രൂപയുമാണ് വില. Nokia.com ൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു. എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനോടു കൂടിയ 10.3 ഇഞ്ച് 2കെ ഡിസ്പ്ലേയാണുള്ളത്. കടുപ്പമേറിയ അലൂമിനിയം ബോഡിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ടി21 ടാബ്ലെറ്റില്‍ ആന്റിനയ്ക്കായി 60 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് രൂപഭംഗിയില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ ഈടു നിലനിര്‍ത്തുകയും ചെയ്യുന്നു. 15 മണിക്കൂര്‍ വെബ് ബ്രൗസിങ്, ഏഴു മണിക്കൂര്‍ കോണ്‍ഫറന്‍സ് കോള്‍ തുടങ്ങിയവ സാധ്യമാക്കുന്ന 8200 എംഎച്ച് ബാറ്ററിയാണ് ടി21 നുള്ളത്. ശരാശരി ബാറ്ററിയേക്കാള്‍ 60 ശതമാനം ആയുസ് കൂടുതലുണ്ട്.ഈടില്‍ വിട്ടുവീഴ്ച ചെയ്യാത്ത, ഉപഭോക്താക്കളുടെ പ്രതീക്ഷിക്കുന്നതെല്ലാം നിറവേറ്റുന്ന ഒരു ടാബ്ലെറ്റാണിതെന്നു എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് എംഇഎൻഎ വൈസ് പ്രസിഡന്‍റ് സന്‍മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു.

Related Articles

Back to top button