Big B
Trending

വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും ഇടിഞ്ഞു

രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.ഏപ്രിൽ 22ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 327 കോടി ഡോളർ കുറഞ്ഞ് 60042 കോടി ഡോളറായി.തൊട്ടുമുൻപത്തെ ആഴ്ചയിൽ കരുതൽ ശേഖരം 31 കോടി ഡോളർ ഇടിഞ്ഞ് 60369 കോടി ഡോളറിൽ എത്തിയിരുന്നു. കറൻസി, സ്വർണം എന്നിവയുടെ ശേഖരത്തിൽ ഒരുപോലെ ഇടിവ് രേഖപ്പെടുത്തി.വിദേശ കറൻസി ശേഖരം 283 കോടി ഡോളർ കുറഞ്ഞ് 53393 കോടി ഡോളറിലെത്തിയപ്പോൾ സ്വർണ ശേഖരം 37 കോടി കുറഞ്ഞ് 4276 കോടി ഡോളറിലേക്കും എത്തി.

Related Articles

Back to top button