വിപണി കീഴടക്കാൻ നോക്കിയയുടെ പുത്തൻ ഫോൺ എത്തുന്നു

ഒരുകാലത്ത് വിപണി കൈപ്പിടിയിലാക്കിയിരുന്നു ഫിന്നിഷ് കമ്പനിയായിരുന്നു നോക്കിയ പുത്തൻ ഫീച്ചറുകളുമായി ആൻഡ്രോയ്ഡ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നോക്കിയ 9.3 പ്യുവർവ്യുവിൻറെ പിൻഗാമിയാകാൻ സാധ്യതയുള്ള ഈ പുത്തൻ ഫോൺ ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഫോണുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ഏറ്റവും പുതിയ ഫീച്ചറുകളും ടെക്നോളജിയുമാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്. സ്നാപ്ഡ്രാഗൺ 875 Soc, സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിം, സഫയർ ഗ്ലാസ് ഡിസ്പ്ലേ എന്നിവയടക്കമുള്ള നിരവധി ഫീച്ചറുകൾ ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. മുൻപത്തെ നോക്കിയ ഫ്ലാഗ്ഷിപ്പുകളിലേതിന് സമാനമായി സീസ് ഒപ്റ്റിക്സിനൊപ്പംമൾട്ടി ക്യാമറ സംവിധാനവും ഫോണിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട് ഉണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിനൊപ്പം നീല കല്ലിന് ഗ്ലാസ് ഡിസ്പ്ലേയും ഫോണിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലാത്ത സ്നാപ്ഡ്രാഗൺ 875 Soc ഈ ഫോണിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.