
എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ നോക്കിയ 5.4 ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫ്ലിപ്കാർട്ട്, നോക്കിയ ഓൺലൈൻ സ്റ്റോർ എന്നിവ വഴി മാത്രമാകും ഫോൺ ലഭ്യമാകുക. പോളാർ നൈറ്റ്,ഡസ്ക് എന്നീ കളർ ഓപ്ഷനുകളിലെത്തുന്ന ഫോണിൻറെ 4ജിബി/64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6ജിബി/64 ജിബി സ്റ്റോറേജ് വേരിയന്റിന് 15499 രൂപയുമാണ് വില. ഈ ഫോൺ സ്വന്തമാക്കുന്ന ജിയോ വരിക്കാർക്ക് 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും.

ഷട്ടർ ലാഗ് പൂർണമായും ഇല്ലാതാക്കുന്ന 48 മെഗാപിക്സൽ ക്വാഡ് റിയൽ ക്യാമറയാണ് ഫോണിൻറെ പ്രധാന പ്രത്യേകത. 60എഫ്പിഎസാണ് ഇതിൻറെ വീഡിയോ റെക്കോർഡിങ് ശേഷി. ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യയുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. കട്ടിയേറിയ പോളികാർബണേറ്റ് ബോഡിക്കൊപ്പം 6.39 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ഓസോ സ്പെഷ്യൽ ഓഡിയോ എന്നിവയുമുണ്ട്. തിരക്കേറിയ ജീവിതത്തിൻറെ ആവശ്യകതകൾ മനസ്സിലാക്കിക്കൊണ്ടാണ് ഈ ഫോൺ നിർമ്മിച്ചതെന്ന് എച്ച്എംഡി ഗ്ലോബൽ വൈസ് പ്രസിഡൻറ് സൻമീത് സിംങ് കൊച്ചാർ പറഞ്ഞു.