
എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും വലിയ നോക്കിയ സ്മാർട്ട് ഫോൺ നോക്കിയ 3.4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4ജിബി റാം/ 64 ജി ബി മെമ്മറിയുമായെത്തുന്ന ഈ ഫോൺ രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും നോക്കിയ.കോം, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഫിയോഡ്, ഡസ്ക്, ചാർക്കോൾ ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന നോക്കിയ 3.4 ന് 11,999 രൂപയാണ് വില.

പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 460 പ്രൊസസറാണ് ഈ ഫോണിന് കരുത്തു പകരുന്നത്. ശ്രദ്ധേയമായ 6.39 ഇഞ്ച് എച്ച് ഡി പ്ലസ് സ്ക്രീനാണ് ഫോണിന് നൽകിയിരിക്കുന്നത്. നോക്കിയ 3 സീരീസിലെ ആദ്യ ഹോൾ പഞ്ച് ഡിസ്പ്ലേ, അൾട്രാ വൈഡ് ലൈൻസ്,എഐ ഇമേജിങ് എന്നിവയോടൊയുള്ള ട്രിപ്പിൾ റിയൽ ക്യാമറയ്ക്കൊപ്പം അധിക സ്ക്രീനും നൽകുന്നു. മൂന്നു വർഷത്തെ പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും രണ്ടു വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും ഇതോടൊപ്പം ഉറപ്പുനൽകുന്നു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫാണ് ഫോണിൻറെ മറ്റൊരു സവിശേഷത. ഈ ഫോണിനൊപ്പം ജിയോ കണക്ഷനുള്ള ഉപഭോക്താക്കൾക്ക് 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.