Auto
Trending

വരവിന് സമയം കുറിച്ച് ടാറ്റ പഞ്ച്

ഇന്ത്യൻ വാഹന വിപണിയിലെ മൈക്രോ എസ്.യു.വി. ശ്രേണിക്കായി ടാറ്റ മോട്ടോഴ്സ് ഒരുക്കിയിട്ടുള്ള പഞ്ച് എസ്.യു.വി. ഒക്ടോബർ നാലിന് പ്രദർശനത്തിനെത്തും. ഉത്സവ സീസണിന്റെ ഭാഗമായി പഞ്ചിന്റെ വിൽപ്പന ആരംഭിക്കുമെന്നാണ് സൂചനകൾ. എസ്.യു.വിയുടെ തലയെടുപ്പും സെഗ്മെന്റിലെ ആദ്യ ഫീച്ചറുകളുമായായിരിക്കും പഞ്ച് നിരത്തുകളിൽ എത്തുകയെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്.ഇംപാക്ട് 2.0 ഡിസൈൻ ലാംഗ്വജിൽ ടാറ്റയുടെ അൽഫ-ആർക്ക് അടിസ്ഥാനമാക്കി ആദ്യമായി ഒരുങ്ങിയിട്ടുള്ള എസ്.യു.വിയാണ് പഞ്ച്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അൽട്രോസാണ് അൽഫ പ്ലാറ്റ്ഫോമിൽ നിരത്തുകളിൽ എത്തിയ ആദ്യ വാഹനം.സാന്റ്, റോക്ക്, മഡ് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡുകളും 185 എം.എം. എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 16 ഇഞ്ച് അലോയി വീലുകളുമായിരിക്കും ഈ വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്.

ടിയാഗോ. അൽട്രോസ് തുടങ്ങിയ വാഹനങ്ങളിൽ നൽകിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളായിരിക്കും പഞ്ചിന്റെ അകത്തളത്തിൽ നൽകുകയെന്നാണ് പ്രവചനങ്ങൾ. മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ഫ്ളോട്ടിങ്ങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫാബ്രിക് സീറ്റുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ച് എസ്.യു.വിയുടെ അകത്തളത്തിന് പ്രീമിയം വാഹനങ്ങളുടെ ഭാവം നൽകുമെന്നാണ് വിലയിരുത്തലുകൾ.ഡിസൈനിൽ കൺസെപ്റ്റ് മോഡലിനോട് നീതി പുലർത്തിയാണ് പ്രൊഡക്ഷൻ പതിപ്പും എത്തിയിട്ടുള്ളത്. എൽ.ഇ.ഡി. ഡി.ആർ.എൽ, ബമ്പറിൽ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്ലാമ്പ്, ക്രോമിയം ലൈനുകൾ നൽകി അലങ്കരിച്ചിട്ടുള്ള നെക്സോണിലേതിന് സമാനമായ ഗ്രില്ല്, ക്ലാഡിങ്ങ് നൽകി റഫ് ലുക്ക് നൽകിയിട്ടുള്ള ബമ്പർ, ഫോഗ്ലാമ്പ് എന്നിവയാണ് പഞ്ച് എസ്.യു.വിയുടെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. ക്ലാഡിങ്ങ് നൽകിയിട്ടുള്ള ഡോർ വശങ്ങൾക്ക് മസ്കുലർ ഭാവമൊരുക്കും.ടിയാഗോയിൽ നൽകിയിട്ടുള്ള പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്നാണ് അഭ്യൂഹങ്ങൾ. 1.2 ലിറ്റർ റെവോട്രോൾ പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഇത് 85 ബി.എച്ച്.പി. പവറും 113 എൻ.എം. ടോർക്കുമേകും.

Related Articles

Back to top button