Tech
Trending

വയർലെസ് എഫ്എം റേഡിയോയുമായെത്തുന്ന നോക്കിയ 215 4ജി, നോക്കിയ 225 4ജി എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.വയർലെസ് എഫ്എം റേഡിയോ സംവിധാനത്തോടെയെത്തുന്ന പുതിയ നോക്കിയ ഫോണുകൾ 4 ജി വോൾട്ട് കോളിംഗ് പിന്തുണയ്ക്കുന്നു. ഒറ്റ ചാർജിൽ 24 ദിവസം വരെയുള്ള സ്റ്റാൻഡ്ബൈ ടൈമും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ചിത്രങ്ങൾ പകർത്തുന്നതിനായി നോക്കിയ 225 4ജിയിൽ ഒരു പിൻ ക്യാമറ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഇരു ഫോണുകളും ഈ മാസം ആദ്യം ചൈനയിൽ അവതരിപ്പിച്ചിരുന്നു.


നോക്കിയ 215 4ജിയ്ക്ക് 2,949 രൂപയും നോക്കിയ 225 4ജിയ്ക്ക് 3,499 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില.നോക്കിയ 215 4ജി ബ്ലാക്ക്, സിയാൻ, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലും നോക്കിയ 225 4ജി ബ്ലാക്ക്, ക്ലാസിക് ബ്ലൂ, മെറ്റാലിക് സ്റ്റാൻഡ് എന്നീ ഷെയ്ഡുകളിലുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബർ 23 മുതൽ ഇരു ഫോണുകളും നോക്കിയ ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി ലഭ്യമായി തുടങ്ങും. നവംബർ മുതലാണ് ഫോണുകളുടെ ഓഫ്‌ലൈൻ റീട്ടെയിൽ വില്പനയാരംഭിക്കുക.
ഇരട്ട സിമ്മിൽ പ്രവർത്തിക്കുന്ന ഇരു ഫോണുകളും സമാനമായ 30+ ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ആർടിഒഎസിൽ പ്രവർത്തിക്കുന്നു. ഒപ്പം 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് ഇവയ്ക്കു നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് (32 ജിബി വരെ)ഉപയോഗിച്ച് വികസിപ്പിക്കാവുന്ന 128 എംബി ഓൺ ബോർഡ് സ്റ്റോറേജും ഫോണുകളിൽ ഉൾപ്പെടുന്നു. ഒപ്പം ഇവയിൽ 1,150 എംഎഎച്ച് റിമൂവബിൾ ബാറ്ററിയും നോക്കിയ ലൈസൻസിയായ എച്ച്എംടി ഗ്ലോബലും നൽകിയിട്ടുണ്ട്.നോക്കിയ 225 4ജിയ്ക്ക് 90.1 ഗ്രാം ഭാരവും നോക്കിയ 215 4ജിയ്ക്ക് 90.3 ഗ്രാം ഭാരവുമാണുള്ളത്.

Related Articles

Back to top button