
നോക്കിയയുടെ ഏറ്റവും പുതിയ ഫോണായ നോക്കിയ 2.4 ഇന്ത്യയിൽ അവതരിപ്പിച്ചു. ഫിൻലാൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന എച്ച്എംഡി ഗ്ലോബലാണ് ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. ഗ്രേഡിയന്റ് ഡിസൈനിനൊപ്പം പുതിയ പോളികാർബണേറ്റ് കൊണ്ടുവരുന്ന എച്ച്എംഡി ഗ്ലോബലിന്റെ ഇന്ത്യയിലെ മൂന്നാമത്തെ സ്മാർട്ട്ഫോണാണിത്. രണ്ട് ദിവസം ചാർജ് നിൽക്കുന്ന ബാറ്ററിയുമായെത്തുന്ന ഈ ഫോണിന് 10,399 രൂപയാണ് വില.

ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെത്തുന്ന ഈ ഫോണിന് കരുത്തേകുന്നത് മീഡിയടെക് ഹെലിയോ പി22 സിസ്റ്റം ഓൺ ചിപ് പ്രൊസസറാണ്. 3 കളർ ഓപ്ഷനുകളിലെത്തുന്ന ഫോണിൻറെ ഡിസൈനിലെ പുതുമകളിലൊന്ന് ആകർഷകമായ ടെക്സ്ചറുള്ള പിൻ പ്രതലമാണ്. വളരെ ഭാരം കുറഞ്ഞ ഫോണിന് 189 ഗ്രാം മാത്രമാണ് തൂക്കം. 6.5 ഇഞ്ച് സ്ക്രീനാണ് ഫോണിന് നൽകിയിരിക്കുന്നത്. ഫോണിലെ ഡ്യുവൽ റിയൽ ക്യാമറ സജീകരണത്തിൽ 13 മെഗാപിക്സൽ റസല്യൂഷൻ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത്ത് സെൻസറുമാണ് ഉൾപ്പെടുന്നത്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 5 മെഗാപിക്സൽ സെൽഫി ക്യാമറ ഒരുക്കിയിരിക്കുന്നു. ഒറ്റ ചാർജിൽ 2 ദിവസം വരെ ചാർജ് നിൽക്കുന്ന 4500 എംഎച്ച് ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.