Tech
Trending

നോയ്‌സ് എക്‌സ്-ഫിറ്റ് 2 സ്മാർട് വാച്ച് അവതരിപ്പിച്ചു

നോയ്‌സ് എക്‌സ്-ഫിറ്റ് 2 (Noise X-Fit 2) സ്മാർട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു.നോയ്‌സ് എക്‌സ്-ഫിറ്റ് 2 ന്റെ ഇന്ത്യയിലെ വില 3,999 രൂപയാണ്. ജെറ്റ് ബ്ലാക്ക്, സിൽവർ ഗ്രേ, സ്പേസ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് എക്സ്-ഫിറ്റ് 2 വരുന്നത്.240×280 പിക്സൽ റെസലൂഷനുള്ള 1.69 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് നോയ്‌സ് എക്‌സ്-ഫിറ്റ് 2ലുള്ളത്.

ഇതിൽ 60 സ്‌പോർട്‌സ് മോഡുകൾ ലഭിക്കുന്നു. കൂടാതെ ഒന്നിലധികം ആരോഗ്യ, ഫിറ്റ്‌നസ് ട്രാക്കിങ് ഫീച്ചറുകളുള്ള നോയ്‌സ് ഹെൽത്ത് സ്യൂട്ട് ഉണ്ട്. ആക്സിലറോമീറ്റർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, എസ്പിഒ2 എന്നിവയുൾപ്പെടെയുള്ള സെൻസറുകളോടെയാണ് സ്മാർട് വാച്ച് വരുന്നത്.അലാറം, കലണ്ടർ റിമൈൻഡർ, കോൾ, എസ്എംഎസ് റിപ്ലേ, ഫൈൻഡ് മൈ ഫോൺ, റിമോട്ട് മ്യൂസിക് കൺട്രോൾ, ടൈമർ, വേക്ക് ജെസ്‌ച്ചറുകൾ തുടങ്ങിയ സ്‌മാർട് ഫീച്ചറുകളും വാച്ചിൽ ലഭ്യമാണ്.കലോറി, സ്ലീപ്പ് മോണിറ്റർ, സ്റ്റെപ്പ് ട്രാക്കർ എന്നിവ നിരീക്ഷിക്കാനും വാച്ചിൽ പ്രത്യേകം സംവിധാനങ്ങളുണ്ട്.150ലധികം വാച്ച് ഫെയ്‌സുകൾക്കുള്ള പിന്തുണയോടെയാണ് സ്മാർട് വാച്ച് വരുന്നത്.നോയ്‌സ് എക്‌സ്-ഫിറ്റ് 2 ഐഒഎസ് 10-ഉം അതിനു മുകളിലുള്ളവയ്‌ക്കും ആൻഡ്രോയിഡ് 4.4-ഉം അതിനുശേഷമുള്ള പതിപ്പുകൾക്കും അനുയോജ്യമാണ്.

Related Articles

Back to top button