
ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഓക്ഷൻ തീയറിയിലെ പരിഷ്കാരങ്ങളുടെയും പുതിയ ഓക്ഷൻ ഫോർമാറ്റുകളുടെയും കണ്ടുപിടുത്തത്തിന് ലഭിച്ച നൊബേൽ പുരസ്കാരം പോൾ ആർ. മിൽഗ്രോമിനും റോബർട്ട് ബി.വിൽസനും പങ്കിട്ടും.

സ്വർണമെഡലും 1.1 ദശലക്ഷം യുഎസ് ഡോളറുമടങ്ങുന്നതാണ് പുരസ്കാരം. നോർവേയിലെ ഓസ്ലോയിൽ ഡിസംബർ 10ന് ആൽഫ്രഡ് നൊബേലിൻറെ ചരമവാർഷികത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.പോൾ ആർ. മിൽഗ്രോമിനും റോബർട്ട് ബി.വിൽസനും മുന്നോട്ടുവെച്ച ലേല നടപടികളിലെ പുത്തൻ രീതികൾ ലോകമെങ്ങുമുള്ള വിൽക്കുന്ന വർക്കും വാങ്ങുന്നവർക്കും നികുതിദായകർ ക്കും ഏറെ ഗുണം ചെയ്യുമെന്ന് പുരസ്കാര കമ്മിറ്റി വിലയിരുത്തി.
2019ലെ പുരസ്കാരം ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞനായ അഭിജിത് ബാനർജി, ഏസ്തർ ഡുഫ്ലോ, മൈക്കൽ ക്രെമർ എന്നിവർക്കായിരുന്നു ലഭിച്ചത്.