Tech
Trending

പുത്തൻ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു

മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഓഎസ് അവതരിപ്പിച്ചു. ഒരു വെർച്വൽ ഇവന്റിലാണ് ഈ നെക്സ്റ്റ് ജനറേഷൻ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവർത്തന വേഗത കൂട്ടിയും, ഊർജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഓഎസ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മൈക്രോസോഫ്റ്റ് പ്രൊഡക്റ്റ് മാനേജർ പനോസ് പനായ് പറഞ്ഞു. സുരക്ഷാ അപ്ഡേറ്റുകൾ അതിവേഗം എത്തിക്കും.


കാഴ്ചയിൽ അടിമുടി മാറ്റങ്ങളും കാലാനുസൃതമായ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വിൻഡോസ് 11 അവതിരിപ്പിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ ആപ്പിൾ മാക് ഓഎസിനോടും, ഗൂഗിൾ ആൻഡ്രോയിഡിനോടും കിടപിടിക്കും വിധമാണ് വിൻഡോസ് 11 തയ്യാറാക്കിയിരിക്കുന്നത്.വിൻഡോസിന്റെ ഡെസ്ക്ടോപ് രൂപകൽപനയിലാണ് വലിയ മാറ്റങ്ങൽ വരുത്തിയിരിക്കുന്നത്. ടാസ്ക്ബാർ, വിഡ്ജറ്റുകൾ, വിൻഡോസ് മെനു, സ്റ്റാർട്ട് അപ്പ് ടോൺ തുടങ്ങിയവയിൽ മാറ്റം വന്നിരിക്കുന്നു.പരമ്പരാഗത കംപ്യൂട്ടറുകൾക്കൊപ്പം തന്നെ പുതിയ ടച്ച് സ്ക്രീൻ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഇതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഗെയിമുകൾക്കും ഡിസൈനിങ് വീഡിയോ എഡിറ്റിങ് പോലുള്ള ആവശ്യങ്ങൾക്കുമായി മികച്ച ഗ്രാഫിക്സ് പിന്തുണയും സോഫ്റ്റ് വെയർ പിന്തുണയും വിൻഡോസ് 11 ഓഎസ് ഉറപ്പുനൽകുന്നു.ആപ്പുകളുടെ കാര്യത്തിൽ കൂടുതൽ തുറന്ന സമീപനമാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 11 ൽ നടത്തുന്നത്. ടിക് ടോക്ക് പോലുള്ള മൊബൈൽ ആപ്പുകളും വിൻഡോസ് 11 ൽ ഉപയോഗിക്കാനാവും. കൂടുതൽ ഡെവലപ്പർമാരെയും, ഉപഭോക്താക്കളെയും കമ്പനി വിൻഡോസിലേക്ക് സ്വാഗതം ചെയ്യുന്നു.മാത്രവുമല്ല ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും സുരക്ഷിതമായ വിൻഡോസ് ഓഎസ് ആയിരിക്കും ഇതെന്നും കമ്പനി ഉറപ്പുനൽകുന്നു.

Related Articles

Back to top button