Big B
Trending

ആഗോള മാന്ദ്യം വന്നേക്കും : ലോക സാമ്പത്തിക ഫോറം

ഭക്ഷ്യമേഖലയിലും ഊർജമേഖലയിലുമുള്ള പ്രതിസന്ധി തുടരുന്നതിനാൽ ഈ വർഷം ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നു. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തികവിദഗ്ധരിൽ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സർവേയിൽ ഈ മുന്നറിയിപ്പു നൽകിയത്. 18% സാമ്പത്തികവിദഗ്ധർ ഈ വർഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കാണുന്നു. അതേസമയം, ചൈനയിൽനിന്ന് ഉൽപാദനകേന്ദ്രങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റുന്നതിനാൽ ഇന്ത്യയും ബംഗ്ലദേശുമടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേട്ടമുണ്ടാക്കുമെന്നും സർവേയിൽ അഭിപ്രായമുയർന്നു. ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ധർ പൊതുവേ പങ്കുവയ്ക്കുന്നത്.ഊർജപ്രതിസന്ധി മൂലം യൂറോപ്പിലെ വളർച്ചാ നിരക്ക് ദുർബലമായി തുടരുമെന്ന കാര്യത്തിൽ പൊതുഅഭിപ്രായമാണുള്ളത്. യുഎസിലെ വളർച്ചാ നിരക്കും ഈ വർഷം മോശമായി തുടരുമെന്ന് 91 % പേരും അഭിപ്രായപ്പെടുന്നു.ഐഎംഎഫ് അടക്കം രാജ്യാന്തര ഏജൻസികളിൽനിന്നുള്ള മുതിർന്ന 22 സാമ്പത്തിക വിദഗ്ധരാണു സർവേയിൽ പങ്കെടുത്തത്.

Related Articles

Back to top button