Tech
Trending

അവതരിപ്പിക്കും മുൻപേ ഐഫോൺ 13 ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ആപ്പിളിന്റെ ഈ വർഷത്തെ ഐഫോൺ ലോഞ്ച് ഇവന്റ് ഇന്നാണ് നടക്കാനിരിക്കുന്നത്. ഇതിനിടെ പുതിയ ഐഫോണും വാച്ചും അവതരിപ്പിക്കും മുൻപേ നിരവധി വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഐഫോൺ 13 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 7, മൂന്നാം തലമുറ എയർപോഡുകൾ എന്നിവയുടെ പ്രധാന വിവരങ്ങളാണ് ടിപ്സ്റ്റർ മാക്സ് വെയ്ൻബാച്ച് പുറത്തുവിട്ടിരിക്കുന്നത്.ഐഫോൺ 13ന് വില വർധിക്കില്ല, ഐഫോൺ 12 പ്രോ മാക്സിനേക്കാൾ 20 ശതമാനം വലുതാണ് ഐഫോൺ 13 പ്രോ മാക്സിന്റെ ബാറ്ററി, ഐഫോൺ 13, ഐഫോൺ 13 പ്രോ ബാറ്ററികൾ 10 ശതമാനം വലുതാണ്, ഐഫോൺ 13 മിനിയിൽ ഒരു മണിക്കൂർ അധിക ബാറ്ററി ലൈഫ് ഉണ്ട്. 120Hz പ്രോമോഷൻ ഡിസ്പ്ലേ കാരണം ഐഫോൺ 13 പ്രോ ബാറ്ററി ലൈഫ് കുറച്ചേക്കാം ഇതാണ് പുറത്തുവന്ന പ്രധാന വിവരങ്ങൾ.ഐഫോൺ 13 സീരീസിന് കാര്യമായ വില വർധനവ് കാണുന്നില്ലെന്നാണ് പുറത്തുവന്ന വിവരങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഐഫോൺ 13 ന് വിലകൂടുമെന്നായിരുന്നു നേരത്തെ റിപ്പോർട്ട് വന്നിരുന്നത്. ഐഫോൺ 13 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 7, മൂന്നാം തലമുറ എയർപോഡുകൾ എന്നിവയെ കുറിച്ചുള്ള ഒരു കൂട്ടം വിശദാംശങ്ങൾ വെയ്ൻബാച്ച് @PineLeaks വഴിയും ട്വീറ്റ് ചെയ്തിരുന്നു. ഐഫോൺ 13 പ്രോ മാക്സ് തന്നെയാണ് ഏറ്റവും വിലകൂടിയ മോഡൽ. ഇത് സാധാരണ പ്രോ മോഡലിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുഴുവൻ ഐഫോൺ 13 മോഡലുകളും വലിയ ക്യാമറാ സെൻസറുകളെ സമന്വയിപ്പിച്ചേക്കാം. ഇതിനു മുൻ വർഷത്തെ മോഡലുകളേക്കാൾ കുറഞ്ഞത് 15 ശതമാനം കൂടുതൽ ശേഷി ലഭിക്കുമെന്ന് വെയ്ൻബാക്ക് പറയുന്നു. അതേസമയം, അൾട്രാ-വൈഡ് സെൻസറിൽ ഏറ്റവും വലിയ മാറ്റം കാണാനിടയുണ്ട്. ‘വാർപ്പ്’ എന്നറിയപ്പെടുന്ന ഒരു ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) സംവിധാനം ഉപയോഗിക്കുന്ന പോർട്രെയിറ്റ് സിനിമാറ്റിക് വിഡിയോ ഫീച്ചറുമായി ഐഫോൺ 13 വന്നേക്കുമെന്നും സൂചനകളുണ്ട്. വിഡിയോ റെക്കോർഡ് ചെയ്യുമ്പോൾ പശ്ചാത്തലത്തെ മങ്ങിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.മൂന്നാം തലമുറ എയർപോഡ്സിന് രണ്ടാം തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വലിയ ബാറ്ററിയുണ്ടാകുമെന്നാണ് സൂചന. എയർപോഡ്സ് പ്രോയിലെ ബാറ്ററികൾ അതേ വലുപ്പമുള്ളതാകാം. ഇത് വയർലെസ് ചാർജിങ്ങിനെ പിന്തുണച്ചേക്കാം. മൊത്തത്തിലുള്ള സൗണ്ട് ഔട്ട്പുട്ട് രണ്ടാം തലമുറ എയർപോഡുകളിൽ വാഗ്ദാനം ചെയ്യുന്ന അതേ അളവിൽ ആയിരിക്കണം. എന്നാൽ, വെയ്ൻ‌ബാച്ചിന്റെ അഭിപ്രായത്തിൽ ഇത് മികച്ച ബാസ് വാഗ്ദാനം ചെയ്തേക്കാം. ആപ്പിൾ വാച്ച് സീരീസ് 7 പോലും യഥാർഥ ആപ്പിൾ വാച്ചിനേക്കാൾ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തൽ കണ്ടേക്കും. അടുത്ത തലമുറ സ്മാർട് വാച്ചിലേക്ക് വലിയ ഡിസ്പ്ലേ വരുന്നതിനാലാണിത്.

Related Articles

Back to top button