AutoBig B
Trending

നിസ്സാൻ ഡിജിറ്റൽ വിപുലീകരിക്കുന്നു

ഡിസൈൻ ചുറ്റൽ വിപുലീകരിക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് ടെക്നോപാർക്കിൽ 30000 ചതുരശ്ര അടി സ്ഥലം കൂടി ആവശ്യപ്പെട്ട് നിസാൻ ഡിജിറ്റൽ ഹബ്. ഡിജിറ്റൽ ഹബ്ബിന്റെ വിപുലീകരണം തൽക്കാലം ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കമ്പനി സ്ഥലം ആവശ്യപ്പെട്ട് ടെക്നോപാർക്കിനെ സമീപിച്ചിരിക്കുന്നത്.


വിമാനത്താവള കണക്റ്റിവിറ്റി ഉൾപ്പെടെ പ്രശ്നങ്ങൾമൂലം നിസാൻ ഡിജിറ്റൽ ഹബ് കേരളം വിടുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ പ്രവർത്തനം വിപുലീകരിക്കാനാണ് പദ്ധതിയെന്ന് ഈ പുതിയ നീക്കം വ്യക്തമാക്കുന്നു. നിലവിൽ ടെക്നോപാർക്കിൽ 25000 ചതുരശ്ര അടിയിലാണ് നിസാന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. നാനൂറിലധികം ജീവനക്കാരുമുണ്ട്. നിസ്സാൻ ഡിജിറ്റലിന് സ്വന്തമായി ക്യാമ്പസ് നിർമ്മിക്കാൻ ടെക്നോസിറ്റി സർക്കാർ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നിസാന്റെ ഇലക്ട്രിക് വാഹനങ്ങളുടെയും ഡ്രൈവർ രഹിത വാഹനങ്ങളുടെയും ഗവേഷണ വിഭാഗമാണ് ഹബ്ബിലുള്ളത്. നിസ്സാൻ ഡിജിറ്റലിന് കൂടുതൽ സ്ഥലം അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്ന് കേരള ഐടി പാർക്ക് സിഇഒ പിഎം ശശി പറഞ്ഞു.

Related Articles

Back to top button