Big B
Trending

നിർദ്ധനരായ പ്രവാസി വിദ്യാർത്ഥികൾക്ക്‌ സ്കോളർഷിപ്പുമായി വിസാറ്റ്‌ എഞ്ചിനീയറിംഗ് ‌ കോളേജ്‌

കോവിഡ്‌ മഹാമാരി വരുത്തി വച്ച പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കൾക്ക്‌ പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌.2011 ൽ സ്ഥാപിതമായ, ഏറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്‌, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്‌ എന്നീ അഞ്ച്‌ ഡിപ്പാർട്ടുമെന്റുകളിലായി 300 സീറ്റാണ്‌ വിസാറ്റിലുള്ളത്‌.
പ്രവാസ ലോകത്ത്‌ പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളുടെ മികവ്‌ പുലർത്താനാകുന്ന മക്കൾക്ക്‌ തുടർ പഠനം പ്രയാസകരമാകുന്നു എന്ന ബോധ്യത്തിൽ നിന്നാണ്‌ ഇത്തരമൊരു കൈത്താങ്ങിനെ കുറിച്ച് ആലോചനയുണ്ടായതെന്ന് പ്രവാസി വ്യവസായിയും വിസാറ്റ്‌ ചെയർമാനുമായ രാജു കുര്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.25 മുതൽ 35 ശതമാനം വരെ ഫീസിളവാണ്‌ ഈ പദ്ധതിയിലൂടെ പ്രാവാസികളുടെ മക്കൾക്കായി വിസാറ്റ്‌ നൽകുന്നത്‌. കോളേജിന്റെ വെബ്‌ സൈറ്റ്‌ വഴിയോ, നേരിൽ ബന്ധപ്പെട്ടോ അപേക്ഷകൾ നൽകാം. അപേക്ഷകരിൽ നിന്ന് വിസാറ്റ്‌ നടത്തുന്ന എട്രൻസ്പരീക്ഷയിൽ യോഗ്യത നേടുന്നവർക്കായിരിക്കും ഫീസിളവ്‌ ലഭിക്കുന്നത്‌.
ആത്മ വിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും പഠനാനന്തിരം തൊഴിൽ മേഖലയിലേക്ക്‌ ചുവടുറപ്പിക്കാൻ വിദ്യാർത്ഥികൾക്ക് ‌ കഴിയുക എന്ന ലക്ഷ്യത്തോടെയാണ്‌ വിസാറ്റ്‌ പഠന പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്‌. ഇതിനായി ടാറ്റ കൺസൾട്ടൻസി പോലുള്ള മുൻനിര സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലന കോഴ്സും വിദ്യാർത്ഥികൾക്ക് ഒരുക്കിയിട്ടുണ്ട്‌. പരിചയ സമ്പന്നനായ പ്രിൻസിപ്പാളും മികച്ച അദ്ധ്യാപകരും വിസാറ്റിലെ വിജ്ഞാനാന്ദരീക്ഷം വളരെ മികവുള്ളതാക്കുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഹോസ്റ്റൽ സൗകര്യവും പൂർണ്ണ സജ്ജമായ ലബോറട്ടറി, ലൈബ്രറി സംവിധാനവും മികച്ച ക്യാമ്പസ്‌ അന്തരീക്ഷവും വിസാറ്റിനെ വേറിട്ടതാക്കുന്നു.അൽ
ഖോബാറിൽ വിളിച്ച്‌ ചേർത്ത വാർത്താ സമ്മേളനത്തിൽ വിസാറ്റ്‌ ചെയർമാൻ രാജു കുര്യൻ ,ഉപദേശക സമിതി അംഗം അൽ ഹൻഫൂഷ്‌ മുഹമ്മദ്‌ ജാസ്സിം, സാജിദ്‌ കണ്ണൂർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button