
ആർഎക്എസ് സീരിയസ് ബൈക്കുകൾക്കു ശേഷം യമഹയ്ക്ക് ഇന്ത്യൻ നിരത്തുകളിൽ കരുത്ത് സമ്മാനിച്ച ബൈക്കുകളാണ് എഫ്ഇസഡ് ശ്രേണിയിലുള്ളവ. ഇപ്പോഴിത എഫ്ഇസഡ്-എസ്സിന്റെ ഒരു പ്രത്യേക പതിപ്പ് വിന്റേജ് എഡിഷൻ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. യമഹയുടെ എഫ്ഇസഡ്-എഫ്ഐ മോഡലാണ് വിന്റേജ് എഡിഷനായി എത്തിയിരിക്കുന്നത്.

ന്യൂജെനറേഷൻ ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുത്തൻ ഗ്രാഫിക്സ് ഡിസൈനുകൾ, ടാൻ ലെതർ സീറ്റുകൾ എന്നിവയാണ് റെഗുലർ ബൈക്കുകളിൽനിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. സ്പെഷ്യൽ എഡിഷൻ മോഡലായ ഈ വാഹനത്തിന് 1.09 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കണക്ടഡ് ബൈക്ക് സവിശേഷത നൽകുന്നതിനായി ബ്ലൂടൂത്ത് കണക്ട്ടുവിറ്റിയും ഇതിൽ നൽകിയിട്ടുണ്ട്. യമഹ മോട്ടോർസൈക്കിൾ കണക്ട് എക്സ് ആപ്ലിക്കേഷൻ ബ്ലൂടൂത്ത് മുഖേന ബൈക്കുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഇതിലൂടെ ബൈക്ക് ലൊക്കേഷൻ, റൈഡിങ് ഹിസ്റ്ററി, പാർക്ക് റെക്കോർഡ് തുടങ്ങിയവ ആക്സസ് ചെയ്യാൻ കഴിയും. 149 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 12.2 ബിഎച്ച്പി പവറും 13.6 എണ്ണം ടോർക്കും സൃഷ്ടിക്കും. ലുക്കിൽ നൽകിയിരിക്കുന്ന പുതുമയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും മാറ്റിനിർത്തിയാൽ റെഗുലർ എഫ്ഇസഡ്-എഫ്ഐ മോഡലിന് സമാനമാണ് വിന്റേജ് എഡിഷനും.