Big B
Trending

മാറ്റങ്ങളുമായി പുതുവർഷം

പുതുവർഷം കടന്നുവരുന്നതോടെ സാമ്പത്തിക മേഖലയിൽ ചില മാറ്റങ്ങൾ കൂടി കടന്നു വരുന്നുണ്ട്

പുത്തൻ പോസിറ്റീവ് പെയ്മെൻറ് സിസ്റ്റം

ചെക്ക് തട്ടിപ്പുകൾ തടയാൻ റിസർവ് ബാങ്ക് അവതരിപ്പിച്ച പുതിയ മാർഗ്ഗമായ പോസിറ്റീവ് പെയ്മെൻറ് സിസ്റ്റം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. 50,000 രൂപയ്ക്ക് മുകളിൽ വരുന്ന ചെക്കുകൾക്കായിരിക്കും ഈ പുതിയ സിസ്റ്റം ബാധകമാവുക. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തീയതി, ചെക്ക് തുക തുടങ്ങിയ വിശദാംശങ്ങൾ അക്കൗണ്ട് ഉടമ ബാങ്കിൽ നൽകേണ്ടതുണ്ട്. ഈ സംവിധാനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ട്.

ജി എസ് ടി റിട്ടേണിൽ മാറ്റം

അഞ്ചു കോടി രൂപ വരെ വിറ്റുവരവുള്ള ബിസിനസുകാർ ഇനി വർഷത്തിൽ നാലുതവണ ജിഎസ്ടി സെയിൽസ് റിട്ടേൺ (ജിഎസ്ടിആർ 3ബി) സമർപ്പിച്ചാൽ മതി. ഇതിനായി ക്വാർട്ടർലി ഫയലിംഗ് റിട്ടേൺ വിത്ത് മന്ത്‌ലി പെയ്മെൻറ് സംവിധാനം നടപ്പാക്കും.

ഫോൺ വിളിക്കാൻ 0 ചേർക്കണം

ലാൻഡ് ഫോണുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് കോളുകൾ വിളിക്കാൻ നമ്പറിൻറെ തുടക്കത്തിൽ 0 ചേർക്കണമെന്ന നിർദ്ദേശം ബിഎസ്എൻഎൽ ജനുവരി 15നകം നടപ്പാക്കും.

കാറുകൾക്ക് വില വർധന

അസംസ്കൃത വസ്തുക്കളുടെ വില വർധനയും വിദേശനാണ്യ വിനിമയ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകളും കാരണം മഹീന്ദ്ര, മാരുതി സുസുക്കി, നിസാൻ ഉൾപ്പെടെയുള്ള പ്രധാന കാർ ഉൽപാദകരെല്ലാം ജനുവരി ഒന്നുമുതൽ വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരാൾക്ക് 9 സിം കാർഡുകൾ മാത്രം

ഇനി ഒരാൾക്ക് 9 സിം കാർഡുകൾ മാത്രമേ കൈവശം വയ്ക്കാനാകൂ. സ്വന്തം പേരിൽ ഒൻപത് ലധികം സിംകാർഡുകൾ എടുത്തിട്ടുള്ളവർ അധികമുള്ള സിം കാർഡുകൾ ജനുവരി 10നകം സേവനദാതാക്കൾക്ക് തിരികെ നൽകണം.

പഴഞ്ചനാണോ എങ്കിൽ വാട്സാപ്പില്ല

ആൻഡ്രോയ്ഡ് 4.0.3, ഐഒഎസ് 9 എന്നീ വേർഷനുകൾക്ക് താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിൽ ഇന്നുമുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല.

ടോൾപിരിവ് ഫാസ്ടാഗിലൂടെ

രാജ്യത്തെ ദേശീയപാതകളിൽ ഇന്നുമുതൽ ടോൾപിരിവ് ഫാസ്ടാഗിലൂടെ മാത്രമാകും.

Related Articles

Back to top button