Big B
Trending

വാട്സ്ആപ്പിൻറെ സ്വകാര്യത നയത്തിലെ മാറ്റം പിൻവലിക്കണം: കേന്ദ്രസർക്കാർ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സ്വകാര്യത നയത്തിലെ മാറ്റങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വാട്ട്സ്ആപ്പിന് കേന്ദ്രസർക്കാർ കത്തയച്ചു. മാറ്റങ്ങൾ അധാർമികവും അംഗീകരിക്കാനാവാത്തതുമാണെന്ന് വാട്ട്സ്ആപ്പ് സിഇഒ വിൽ കാത്കാർട്ടിനയച്ച കത്തിൽ ഐടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


എന്ത്, എങ്ങനെ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള ഓരോ പൗരന്റേയും അവകാശത്തിൽ ആശങ്കയുണർത്തുന്നതാണ് പുതിയ മാറ്റം. പൗരൻമാർക്ക് വിവരസ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വാട്സാപ്പിന്റെ ഇന്ത്യയിലെ സേവനങ്ങൾ എന്തൊക്കെ?, ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്ന രീതി, ഇതിന് ഉപഭോക്താക്കളുടെ അനുമതി തേടിയിട്ടുണ്ടോ?, സ്വകാര്യത സംബന്ധിച്ച് ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും നയങ്ങളിലെ വ്യത്യാസം?, വാട്സ്ആപ്പിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് അപ്ലിക്കേഷനുകളുമായി പങ്കുവയ്ക്കുന്നുണ്ടോ?, ഉപഭോക്താക്കളുടെ ഫോണിലുള്ള മറ്റ് അപ്ലിക്കേഷനുകളുടെ വിവരങ്ങൾ വാട്സ്ആപ്പ് ശേഖരിക്കുന്നുണ്ടോ? തുടങ്ങിയ വാട്സാപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും കത്തിൽ തേടിയിട്ടുണ്ട്. വാട്സ്ആപ്പിൻറെ ഈ പുതിയ മാറ്റത്തിനെതിരെ എതിർപ്പുകൾ ഉയർന്നതോടെ ഇത് നടപ്പാക്കുന്നത് ഫെബ്രുവരി 8 ൽ നിന്ന് മെയ് 15 വരെ നീട്ടിയിട്ടുണ്ട്.

Related Articles

Back to top button