
വിവോ വി20 ഇന്ത്യൻ വിപണിയിലവതരിപ്പിക്കുന്നതിന് മുന്നോടിയായി ഫോണിൻറെ വിശദാംശങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി. ഈ മാസം ആദ്യം യൂറോപ്യൻ വിപണിയിൽ വിവോ വി20 പ്രോയ്ക്കൊപ്പം ഫോൺ അനാച്ഛാദനം ചെയ്തിരുന്നുവെങ്കിലും അതിൻറെ വിലയോ അനുബന്ധ വിശദാംശങ്ങളോ കമ്പനി പുറത്തുവിട്ടിരുന്നില്ല. ഫോൺ ഫ്ലിപ്കാർട്ടിലൂടെയാകും ഇന്ത്യൻ വിപണിയിലെത്തുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ ഫോൺ എന്ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന കാര്യം കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

പുതിയ ഡ്യുവൽ സിം വിവോ വി20 ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കി ഫൺടച്ച് ഒഎസ് 11 ആയിരിക്കും പ്രവർത്തിക്കുക. കൂടാതെ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ, 8ജിബി റാമിനൊപ്പം ഒക്ടാകോർ ക്വാൽകോം സ്നാപ് ഡ്രാഗൺ 720 ജി Soc എന്നിവയും ഫോണിൽ അവതരിപ്പിക്കുന്നുണ്ട്. 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിന് നൽകിയിട്ടുണ്ട്. സ്റ്റോറേജ് വിപുലീകരിക്കുന്നതിന് സിം ട്രോയ്ക്കുള്ളിൽ ഒരു പ്രത്യേക മൈക്രോഎസ്ഡി കാർഡ് സ്ലോട്ടുമുൾപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഒരുക്കിയിരിക്കുന്ന ട്രിപ്പിൾ റിയൽ ക്യാമറ സജീകരണത്തിൽ എഫ്/1.89 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും എട്ട് മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ്/2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഒപ്പം എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ മൈക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫി കൾക്കും വീഡിയോകളുക്കുമായി എഫ്/2.0 ഓട്ടോ ഫോക്കസ് ലെൻസുള്ള 44 മെഗാപിക്സൽ സെൽഫി സെൻസറാണ് നൽകിയിരിക്കുന്നത്. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത സൂപ്പർ നൈറ്റ് മോഡ്, ട്രൈപോഡ് നൈറ്റ് മോഡ്, മോഷൻ ഓട്ടോ ഫോക്കസ്, സൂപ്പർ വൈഡ് ആംഗിൾ നൈറ്റ് മോഡ്, അൾട്രാ സ്റ്റേബിൾ വീഡിയോ, ആർട്ട് പോർട്രേറ്റ് വീഡിയോ, സൂപ്പർ മാക്രോ, ബൊക്കെ പോർട്രേറ്റ്, മൾട്ടി സ്റ്റൈൽ എന്നിവ ഉപയോഗിച്ചാണ് പിൻക്യാമറ സജ്ജീകരണം പ്രവർത്തിക്കുന്നത്.
ഇതിൽ 33 വാട്ട് ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ പിന്തുണയുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഇതിനു നൽകിയിരിക്കുന്നത്.