പ്രീമിയം സ്പോട്ട് എസ്യുവി ഫോർച്യൂണിൻറെ പരിഷ്കരിച്ച പുത്തൻ പതിപ്പ് പുതുവർഷത്തിൽ പുറത്തിറക്കാനൊരുങ്ങുകയാണ് ജപ്പാനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ. നവീകരിച്ച ഫോർച്യൂൺ 2.8 ലിറ്റർ ടർബോ ഡീസൽ എൻജിനോടെയാണ് രാജ്യാന്തര വിപണിയിലെത്തുക. ഫോർച്യൂൺ ശ്രേണിയിലെ മുന്തിയ വകഭേദമായി ലെജന്റർ എത്തുന്നുവെന്നതും ഈ പരിഷ്കാരത്തിന്റെ സവിശേഷതയാണ്.

ഡേറ്റ് ടൈം റണ്ണിങ് ലാംപ്, പുതിയ ഗ്രിൽ, പ്രൊജക്ടർ എൽഇഡി ഹെഡ് ലാംപ്, ആഴത്തിലുള്ള ഇൻസർട്ട് സഹിതം വേറിട്ട ബംബർ തുടങ്ങിയവയാണ് വാഹനത്തിൻറെ മുൻവശത്തെ പരിഷ്കാരം. പിന്നിൽ ബംബർ കൊത്തിയെടുത്തതിനൊപ്പം ടെയിൽ ലാമ്പും ഒന്ന് മിനുക്കിട്ടുണ്ട്. എട്ട് ഇഞ്ച് ഇൻഫർമേഷൻ സിസ്റ്റമാണ് വാഹനത്തിൻറെ അകത്തളത്തിലെ പ്രധാന സവിശേഷത. സുരക്ഷ ശക്തിപ്പെടുത്താൻ 7 എയർ ബാഗുകളും നൽകിയിട്ടുണ്ട്. പരിഷ്കരിച്ച ഫോർച്യൂൺ വിലയിൽ നിലവിലെ മോഡലിനെ അപേക്ഷിച്ച് 75,000 മുതൽ ഒരു ലക്ഷം രൂപ വരെ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.