
ആയിരക്കണക്കിന് യൂട്യൂബ് ചാനലുകളാണ് നിരവധി ഭാഷകളിലായി മുളച്ച് പൊന്തുന്നത്. അധിക വരുമാനത്തിനായി യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. എന്തായാലും യൂട്യൂബിൽ നിന്നുള്ള വരുമാനം ഇത്തിരി കുറഞ്ഞെക്കും. യുഎസിന് പുറത്തുള്ള യൂട്യൂബര്‍മാരിൽ നിന്ന് നികുതി ഈടാക്കാൻ യൂട്യൂബ് തീരുമാനിച്ചിരിക്കുന്നതിനാലാണിത്.

യുഎസിനു പുറത്തുള്ള യൂട്യൂബേഴ്സിൽ നിന്നാണ് തുടക്കത്തിൽ നികുതി ഈടാക്കുക. കാഴ്ചക്കാരിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായിട്ടായിരിക്കും നികുതി.ഇത് സംബന്ധിച്ച് ഗൂഗിൾ ഉടമസ്ഥതയിലുള്ള കമ്പനി യൂട്യൂബര്‍മാര്‍ക്ക് മെയിൽ അയച്ചിട്ടുണ്ട്.2021 ജൂൺ മുതൽ യൂട്യൂബര്‍മാര്‍ക്ക് നികുതി ഈടാക്കുമെന്നാണ് സൂചന.നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും നികുതി നിര്‍ത്തലാക്കാനും യൂട്യൂബിൻെറ മാതൃ കമ്പനിയായ ഗൂഗിളിന് അധികാരമുണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.