Tech
Trending

ഇനി ഐഫോൺ അത്രപെട്ടെന്നൊന്നും ഹാക്ക് ചെയ്യാനാകില്ല

ഐഫോൺ സുരക്ഷ കൂടുതൽ ശക്തമാക്കാൻ തയ്യാറെടുക്കുകയാണ് ആപ്പിളിന്റെ എൻജിനീയര്‍മാര്‍.നിലവില്‍ ഹാക്കര്‍മാരുടെ പ്രിയ ടൂളായ സീറോ ക്ലിക് (0-click) പോലും പ്രവര്‍ത്തിക്കാത്ത രീതിയിലാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്.


ഇതിനായി ഐഒഎസിന്റെ കോഡ് സുരക്ഷിതമാക്കുന്ന രീതിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങുകയാണ് കമ്പനി. ഈ പുത്തൻ മാറ്റം ഐഒഎസ് 14.5ന്റെ ബീറ്റാ വേര്‍ഷനില്‍ കാണാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ഏതാനും ദിവസത്തിനുള്ളില്‍ തന്നെ പുതിയ സോഫ്റ്റ്‌വെയര്‍ പുറത്തിറക്കിയേക്കും.ആപ്പിള്‍ 2018 മുതല്‍ പോയിന്റര്‍ ഓതന്റിക്കേഷന്‍ കോഡ്‌സ് (പിഎസിസി) സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു.എന്നാല്‍, അടുത്തിടെ മാത്രമാണ് ഐഒഎസ് കോഡിലേക്ക് ഉള്‍ക്കൊള്ളിച്ചത്.നേരത്തെ ഉണ്ടായിരുന്ന പോയിന്ററുകള്‍ക്ക് പിഎസി സംരക്ഷണം ഉണ്ടായിരുന്നില്ലെന്നും പറയുന്നു. പിഎസി ടെക്‌നോളജി എത്തുന്നതോടെ ഐഫോണ്‍ ഹാക്കിങ് വിഷമകരമാകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button