Auto
Trending

ഏപ്രില്‍ ഒന്ന് മുതല്‍ മാരുതി സുസുക്കി വാഹനങ്ങളുടെ വിലകൂടും

ഏപ്രില്‍ ഒന്നുമുതല്‍ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ബി.എസ്.-6 (ഭാരത് സ്റ്റേജ് 6) മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് വിലവര്‍ധന. വര്‍ധന മോഡലുകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ എത്രമാത്രം വര്‍ധനയുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബി.എസ്.-6 രണ്ടാംഘട്ടം നടപ്പാക്കുമ്പോള്‍ മലിനീകരണം കുറയ്ക്കുന്നതിനായി വിവിധ വാഹനഘടകങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി വരുന്ന അധികച്ചെലവാണ് ഉപഭോക്താക്കളിലേക്ക് കമ്പനികള്‍ കൈമാറുന്നത്. രണ്ടുമുതല്‍ നാലുശതമാനംവരെ വിലവര്‍ധനയാണ് കമ്പനികള്‍ പരിഗണിക്കുന്നത്. ഇതനുസരിച്ച് വിവിധ മോഡലുകള്‍ക്ക് 10,000 രൂപമുതല്‍ 20,000 രൂപവരെ വര്‍ധിച്ചേക്കും.ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യവാഹനങ്ങളുടെ വിലയില്‍ ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുശതമാനം വര്‍ധന വരുത്തുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.

Related Articles

Back to top button