
മഹീന്ദ്ര പ്രതീക്ഷിച്ചതിലും വലിയ വരവേൽപ്പാണ് പുതുതലമുറ ഥാറിന് ആരാധകർക്കിടയിൽ ലഭിച്ചത്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ ഈ വാഹനം സ്വന്തമാക്കാൻ ആരാധകർ ഇരച്ചെത്തി. അടുത്തവർഷം മെയ് മാസം വരെയുള്ള യൂണിറ്റുകൾ പൂർണമായും വിറ്റ് തീർന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിലായിരുന്നു കമ്പനി ഈ വാഹനം വിപണിയിൽ അവതരിപ്പിച്ചത്.

ഡിസൈനിൽ കാര്യമായ മാറ്റം ഫീച്ചറുകളുടെ എണ്ണം വർധിപ്പിച്ചുമായിരുന്നു പുതുതലമുറ ഥാർ എത്തിയത്. ഇക്കഴിഞ്ഞ ദിവസം നടന്ന എൻ-ക്യാപ് ക്രാഷ് ടെസ്റ്റിൽ വാഹനം 4 സ്റ്റാർ നേട്ടം കൊയ്തിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനം എന്ന പേരും ഥാർ സ്വന്തമാക്കി. പുറത്തിറക്കിയ ആദ്യ മാസം തന്നെ 20,000 ബുക്കിംഗാണ് വാഹനത്തിന് ലഭിച്ചത്. എന്നാൽ വാഹനത്തിൻറെ പ്രതിമാസ ഉൽപാദനം 2000 യൂണിറ്റ് മാത്രമായിരുന്നു. ബുക്കിംഗ് ഉയർന്നതോടെ ഇത് 3000മായി ഉയർത്താനുള്ള നടപടിയും മഹീന്ദ്ര ആരംഭിച്ചു. 9.80 ലക്ഷം രൂപ മുതൽ 13.7 5 ലക്ഷം രൂപ വരെയാണ് വാഹനത്തിൻറെ എക്സ് ഷോറൂം വില.എൽ എക്സ്,എ എക്സ് എന്നീ രണ്ടു വേരിയന്റുകളിൽ ഹാർഡ് ടോപ്, സോഫ്റ്റ് ടോപ് എന്നീ പതിപ്പുകളിലായാണ് വാഹനം വിപണിയിലെത്തുന്നത്.