Tech
Trending

ഒരേ വാട്സാപ്പ് അക്കൗണ്ട് ഇനി 5 ഉപകരണങ്ങളിൽ ലഭിക്കും

ടെക് ലോകത്തെ ജനപ്രിയ സമൂഹമാധ്യമ ആപ്ലിക്കേഷനായ വാട്സാപ്പ് കൂടുതൽ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരിക്കുന്ന മറ്റൊരു ഫീച്ചർ കൂടി വൈകാതെ വാട്സാപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കും. മൾട്ടി-ഡിവൈസ് പിന്തുണയാണിത്. ഒരു വാട്സാപ്പ് അക്കൗണ്ട് തന്നെ മറ്റു നാല് ഫോൺ ഇതര ഉപകരണങ്ങളിൽ കൂടി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ ഫീച്ചർ.അതായത് ഫോൺ കൂടാതെ കംപ്യൂട്ടർ, ടാബ്, ലാപ്ടോപ് തുടങ്ങി നാല് ഉപകരണങ്ങളിൽ കൂടി വാട്സാപ്പ് ഉപയോഗിക്കാം. നേരത്തെ കംപ്യൂട്ടറിലും ടാബിലും ബ്രൗസർ വഴി വാട്സാപ്പ് കണക്റ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഫീച്ചർ പ്രകാരം ഫോൺ ഓഫായാലും മറ്റു ഉപകരണങ്ങളിൽ വാട്സാപ് ഉപയോഗിക്കാൻ സാധിക്കും. ഫോൺ സമീപത്ത് ഇല്ലെങ്കിലും മറ്റു നാലു ഉപകരണങ്ങളിലും വാട്സാപ്പ് ലഭിക്കും.ഈ ഫീച്ചർ ഇപ്പോൾ കുറച്ചു പേർക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്. പരീക്ഷണങ്ങൾ വിജയിച്ചാൽ മൾട്ടി–ഡിവൈസ് ഫീച്ചർ വൈകാതെ തന്നെ എല്ലാവർക്കും ലഭിച്ചേക്കും. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. കോൾ വരുമ്പോൾ ഏതു ഡിവൈസിൽ നിന്ന് എടുക്കണമെന്നത് സംബന്ധിച്ചുള്ള വെല്ലുവിളി നേരിടുന്നുണ്ട്. ഇതും കൂടി പരിഹരിക്കേണ്ടതുണ്ട്.നിലവിൽ ഉപയോക്താക്കൾക്ക് ഒരേ സമയം വാട്സാപ്പ് വെബിലേക്കും ഫോണിലേക്കും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ.

Related Articles

Back to top button