Auto
Trending

അത്യാധുനിക സൗകര്യങ്ങളുമായി പുതിയ ലാൻഡ് റോവർ ഡിസ്കവറി എത്തി

ഇൻറീരിയറിലും എക്സ്റ്റീരിയറിലും അത്യാധുനിക സൗകര്യങ്ങളുമായി ഇന്ത്യയിലെ പ്രീമിയം എസ്‌യുവികളിലെ പ്രമുഖനായ ലാൻഡ് റോവർ ഡിസ്കവറിയുടെ പുത്തൻ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ആറ് സിലിണ്ടർ പെട്രോൾ, ഡീസൽ എൻജിനുകളുമായാണ് ഈ പുതു വാഹനമെത്തുന്നത്. രൂപമാറ്റം വരുത്തിയ എക്സ്റ്റീരിയറും ആധുനിക ഫീച്ചറുകൾ സംഗമിക്കുന്ന ഇൻറീരിയറുമാണ് ഈ വാഹനത്തിന് പുതുമ പകരുന്നത്.


മുൻ മോഡലുകളെ അപേക്ഷിച്ച് ഉയർന്ന പ്രീമിയം ലുക്കാണ് ഈ പുതിയ വാഹനത്തിന് നൽകിയിരിക്കുന്നത്. ലാൻഡ് റോവറിൻറെ ഏറ്റവും പുതിയ ഇലക്ട്രിക്കൽ വെഹിക്കിൾ ആർക്കിടെക്ചർ ( ഇ വി എ 2.0) അടിസ്ഥാനമാക്കിയാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാൻഡ് റോവർ സിഗ്നേച്ചർ ഹെഡ് ലാമ്പ്, ബോഡി കളർ ഗ്രാഫിക്സുകൾ, സിഗ്നേച്ചർ എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയവ ഈ വാഹനത്തിന് പുതുമ പകരുന്നു. വി പി പ്രൊ ഇഫോടെയിമെൻറ് സിസ്റ്റമാണ് അകത്തളത്തിന്റെ സാങ്കേതിക മികവ് എടുത്ത് കാണിക്കുന്നത്. സിഗ്നൽ ബൂസ്റ്റിൽ സംവിധാനമുള്ള വയർലെസ് ചാർജിങ്, ഒരേ സമയം രണ്ട് ഫോണുകൾ കണക്ട് ചെയ്യാൻ സാധിക്കുന്ന ബ്ലൂടൂത്ത്, ക്യാബിൻ എയർ അയണൈസർ തുടങ്ങിയവ ഇൻറീരിയറിനെ കൂടുതൽ സമ്പന്നമാക്കുന്നു. മികച്ച കാര്യക്ഷമത, പ്രകടനം എന്നിവ ഉറപ്പുവരുത്തുന്നതിന് 48 വി മീൽഡ് ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോറുകൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Back to top button