Tech
Trending

ടെക്നോ പോവ നിയോ 5ജി അവതരിപ്പിച്ചു

ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ആയ ടെക്നോ മൊബൈല്‍ തങ്ങളുടെ പോവ സീരീസ് ശക്തമാക്കിക്കൊണ്ട് ടെക്നോ പോവ നിയോ 5ജി പുറത്തിറക്കി. നിരവധി സവിശേഷതകളുള്ള ടെക്നോ പോവ നിയോ 5ജിയുടെ പ്രീ ബുക്കിങ് 50,000 ല്‍പ്പരം റീട്ടെയില്‍ പോയിന്‍റുകളിൽ ആരംഭിച്ചു. ഒക്ടാ കോര്‍ ആം കോര്‍ട്ടെക്സ് എ 76 സിപിയു എന്നിവയുമായെത്തുന്ന നിയോ 5ജി പതിമൂന്ന് 5ജി ബാന്‍ഡുകളെ പിന്തുണക്കും.സ്‌പ്രിന്റ് ബ്ലൂ, സഫയർ ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന ടെക്നോ പോവ നിയോ 5ജിയുടെ വില 15,499 രൂപയാണ്.മികച്ച പ്രകടനവും മെച്ചപ്പെട്ട സ്റ്റോറേജ് സ്പേസും നൽകുന്ന ഈ മോഡലിൽ മീഡിയടെക് ഡൈമെന്‍സിറ്റി 810 5ജി പ്രോസസർ ആണുള്ളത്.6000 എംഎഎച്ച് ബാറ്ററി 50എംപി ഡ്യൂവൽ റിയര്‍ ക്യാമറ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളാണ് നിയോ 5ജി സ്മാര്‍ട് ഫോണിനുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടെക്നോ മൊബൈല്‍ ഇന്ത്യ സിഇഒ അര്‍ജീത് തലാപത്ര പറഞ്ഞു.

Related Articles

Back to top button