Big B
Trending

ആഴ്ചയിൽ നാല് ദിവസം ജോലി: തൊഴിലുടമകൾക്കും ജീവനക്കാർക്കും തീരുമാനമെടുക്കുമെന്ന് സർക്കാർ

ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി ചെയ്താൽ മതിയോയെന്ന കാര്യത്തിൽ തൊഴിൽ ഉടമകൾക്കും ജീവനക്കാർക്കും കൂട്ടായി ചേർന്ന് തീരുമാനമെടുക്കാമെന്ന് തൊഴിൽ മന്ത്രാലയം. ആഴ്ചയിൽ നാല് ദിവസം മാത്രമായി ജോലി ക്രമീകരിക്കാൻ പുതിയ തൊഴിൽ നിയമപ്രകാരം സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.


എന്നാൽ ഇതിനായി ജോലി സമയത്തിൽ ക്രമീകരണങ്ങൾ വരുത്തേണ്ടി വരും. ഓരോ ദിവസത്തെയും ജോലി സമയം വർധിപ്പിച്ചാണ് ജോലി ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം നാലായി ചുരുക്കാൻ കഴിയുകയെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. ഇതിൽ തീരുമാനമെടുക്കാൻ കമ്പനികൾക്ക് അധികാരം നൽകാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ പ്രവർത്തന സമയം വർധിപ്പിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. വർക്ക് ഷിഫ്റ്റ് നാലുദിവസമായി ക്രമീകരിക്കുന്നതിൽ നിരവധി കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി തൊഴിൽ സെക്രട്ടറി അപൂർവ്വ ചന്ദ്ര പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പാർലമെൻറിൽ പുതിയ തൊഴിൽ നിയമം കേന്ദ്രസർക്കാർ പാസാക്കിയത്. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്നും സംസ്ഥാനങ്ങൾ അവരുടെ നിയമങ്ങളുടെ കരട് തയ്യാറാക്കി വരികയാണെന്നും തൊഴിൽ സെക്രട്ടറി പറഞ്ഞു.

Related Articles

Back to top button