Auto
Trending

800 ഏക്കറില്‍ പടുകൂറ്റന്‍ പ്ലാന്റ്,വമ്പന്‍ നിര്‍മാണശാലയുമായി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം 2.5 ലക്ഷം വാഹനങ്ങൾ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹരിയാണയിലെ സോനീപതിലാണ് മാരുതിയുടെ ഉയര്‍ന്ന നിര്‍മാണ ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതി ഒരുക്കിയിട്ടുള്ളതെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.സോനീപത്തില്‍ നിര്‍മിക്കുന്ന പുതിയ ഫാക്ടറിക്കായി വരുന്ന മൂന്നുവര്‍ഷംകൊണ്ട് 11,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മാരുതി സുസുക്കി ഉറപ്പുനല്‍കി.നിക്ഷേപത്തിന്റെ ആദ്യ ചുവടുവയ്പ്പായി നടപ്പ് സാമ്പത്തികവര്‍ഷം 5,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതി ഒരുക്കിയിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ട്.പുതുതായി നിര്‍മിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം 2025-ഓടെ പൂര്‍ത്തിയാക്കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. സോനീപതിലെ ഐ.എം.ടി. ഖര്‍ഖോഡയില്‍ 800 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഫാക്ടറിക്കായി ഹരിയാണ വ്യവസായ അടിസ്ഥാനസൗകര്യ വികസന കോര്‍പ്പറേഷന്‍ ഭൂമി വെള്ളിയാഴ്ച കൈമാറി. രണ്ടരലക്ഷം കാറുകളുടെ വാര്‍ഷികനിര്‍മാണ ശേഷിയുള്ള നാലുയൂണിറ്റുകളാണ് പുതിയ പ്ലാന്റ് ഒരുങ്ങുന്നത്. ഇത് സാധ്യമാകുന്നതോടെ ഇത് കമ്പനിയുടെ ഏറ്റവും വലിയ നിര്‍മാണശാലയായി മാറുമെന്ന് മാരുതി അഭിപ്രായപ്പെട്ടു. അതേസമയം, ഭാവിയില്‍ രാജ്യത്തെ വാഹനവില്‍പ്പനയുടെ അടിസ്ഥാനത്തിലായിരിക്കും ശേഷി വര്‍ധിപ്പിക്കുക.

Related Articles

Back to top button