Startup
Trending

30 കോടി രൂപയുടെ ESOP ബൈബാക്ക് ഓഫർ ആരംഭിക്കാൻ പദ്ധതിയിട്ട് അൺഅക്കാദമി

ഈ വർഷം ഡിസംബറിൽ 25 മുതൽ 30 കോടി രൂപയുടെ ESOP ബൈബാക്ക് പദ്ധതി ഏറ്റെടുക്കുമെന്ന് എഡ്യൂ ടെക് പ്ലാറ്റ്ഫോം അൺഅക്കാദമി അറിയിച്ചു. ഈ ബൈബാക്ക് പദ്ധതി ഈ വർഷം ഡിസംബർ 10ന് നടക്കും. നിലവിലുള്ള ജീവനക്കാർക്കും മുൻ ജീവനക്കാർക്കും ഇതിൽ പങ്കെടുക്കാം. അഞ്ചു വർഷം പഴക്കമുള്ള കമ്പനിയിൽ നടക്കുന്ന രണ്ടാമത്തെ ലിക്വിഡിറ്റി ഇവന്റാണിത്. ഡിസംബർ 10 വരെയുള്ള എല്ലാ നിക്ഷിപ്ത ESOP കൾക്കും ബൈബാക്കിന് അർഹതയുണ്ട്. കമ്പനിയുടെ നിലവിലുള്ള ജീവനക്കാർക്കും മുൻ ജീവനക്കാർക്കും ഈ നിർദിഷ്ട പദ്ധതിയുടെ അടിസ്ഥാനത്തിൽ നിക്ഷിപ്ത ESOP കളുടെ 25% മുതൽ നൂറ് ശതമാനം വരെ ലിക്വിഡ് ചെയ്യാൻ സാധിക്കും.


2019 സെപ്റ്റംബറിലാണ് കമ്പനി അതിൻറെ ആദ്യത്തെ ESOP ബൈബാക്ക് പദ്ധതി നടപ്പാക്കിയത്. സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് 2 നയിക്കുന്ന ഫണ്ടിങ് ഗറൗണ്ടിൽ 1, 125 കോടി രൂപ സമാഹരിച്ചതായി അൺഅക്കാദമി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സോഷ്യൽ മീഡിയ പ്രമുഖരായ ഫെയ്സ്ബുക്കിന്റേയും ജനറൽ അറ്റ്ലാൻറിക്കയുടെയും നേതൃത്വത്തിൽ കമ്പനി 780 കോടി രൂപ സമാഹരിച്ചിരുന്നു. 10,900 കോടിരൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുന്നുവെന്നും രാജ്യത്തെ വിദ്യാഭ്യാസം ജനാധിപത്യ വൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി അൺഅക്കാദമി സ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജൽ ജീവനക്കാർക്ക് നൽകിയ കുറിപ്പിൽ പറയുന്നു.

Related Articles

Back to top button