Auto
Trending

27 കിലോമീറ്റർ മൈലേജുമായി ഹോണ്ട സിറ്റി ഹൈബ്രിഡ്

2021 ൽ നിരത്തുകൾക്കായി ഒരു ഹൈബ്രിഡ് വാഹനം എത്തിക്കാൻ ഒരുങ്ങുകയാണ് ജപ്പാനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട. ഏതു വാഹനമായിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് ഹോണ്ടയുടെ പ്രീമിയം സെഡൻ വാഹനമായ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഹോണ്ട മുൻപ് തന്നെ തായ്‌ലാൻഡിൽ എത്തിച്ചിട്ടുണ്ട്. ഈ വാഹനം തന്നെയായിരിക്കും ഇന്ത്യൻ നിരത്തുകൾക്കായി അടുത്ത ഉത്സവകാല സമ്മാനമായി ഹോണ്ട കരുതി വെച്ചിരിക്കുന്നതെന്നാണ് സൂചനകൾ. റെഗുലർ സിറ്റിക്ക് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഈ മോഡലിന് ഏകദേശം 15 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.


ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എൻജിൻ ഡ്രൈവ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളായിരിക്കും ഈ വാഹനത്തിന് നൽകുക. വാഹനത്തിലെ ഇലക്ട്രിക് മോഡ് പൂർണമായും ഇലക്ട്രിക് കരുത്തിലായിരിക്കും പ്രവർത്തിക്കുക. ഹൈബ്രിഡ് മോഡ് പെട്രോൾ-ഇലക്ട്രിക് കരുത്തിൽ പ്രവർത്തിക്കും. എൻജിൻ മോഡലിൽ പൂർണമായും പെട്രോൾ എൻജിൻ മാത്രമായിരിക്കും പ്രവർത്തിക്കുക. ഹൈബ്രിഡ് സാങ്കേതികവിദ്യ നൽകുന്നതോടെ വാഹനത്തിന് ഏകദേശം 27 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിൻറെ സ്റ്റൈലിലും ഫീച്ചറുകളിലും നിലവിൽ നിരത്തുകളിൽ എത്തിയിട്ടുള്ള അഞ്ചാം തലമുറ മോഡലിന് സമാനമായിരിക്കും. ആഗോളവിപണിയിൽ എത്തിയിട്ടുള്ള ജാസിൽ പ്രവർത്തിക്കുന്ന പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് സംവിധാനമായിരിക്കും വാഹനത്തിൽ ഒരുക്കുക. 98 ബിഎസ്പി പവർ ഉല്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനും 109 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും ചേർന്നതായിരിക്കും വാഹനത്തിൻറെ ഹൈബ്രിഡ് യൂണിറ്റ്.

Related Articles

Back to top button