Tech
Trending

സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകൾക്കായി പുത്തൻ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

രാജ്യത്തെ സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകൾക്കായി പുതിയ മാർഗ നിർദേശങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദും പ്രകാശ് ജാവേഡേക്കറും ചേർന്നാണ് ഈ പുത്തൻ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്.സാധാരണ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിലും അവരുടെ ആശങ്കകൾ തുറന്നുപറയുന്നതിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഹിക്കുന്ന പങ്ക് സ്വാഗതം ചെയ്ത കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തികളുടെ അന്തഃസ്സിനും അവകാശത്തിനും തടസം സൃഷ്ടിക്കുന്ന’പരിഷ്കൃത മാനദണ്ഡങ്ങൾ’ ഈ പ്ലാറ്റ്ഫോമുകൾ ലംഘിക്കരുതെന്ന് ചില ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് നൽകി.


ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും ബാധിക്കുന്ന ഉള്ളടക്കം, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതോ അപകടമുണ്ടാക്കുന്നതോ ആയ ഉള്ളടക്കം, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിന് ഹാനികരമായ ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്യാനോ, പ്രസിദ്ധീകരിക്കാനോ, പ്രദർശിപ്പിക്കാനോ പാടില്ല, നഗ്നത, ലൈംഗിക പ്രവർത്തികൾ, മോർഫിംഗ് തുടങ്ങി ഉപഭോക്താക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന ഉള്ളടക്കങ്ങളുളെ കുറിച്ച് പരാതികൾ ലഭിച്ചാൽ അത്തരം ഉള്ളടക്കങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്തിരിക്കണം, ഒടിടി പ്ലാറ്റ്ഫോമുകൾ 13+,16+,A എന്നിങ്ങനെ കാറ്റഗറികൾ തിരിക്കണം, രക്ഷിതാക്കളുടെ നിയന്ത്രണത്തിനും കുട്ടികൾ മറ്റു കാറ്റഗറികൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനമൊരുക്കണം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പരാതി പരിഹാര സംവിധാനം വേണം, പരാതികൾ 15 ദിവസത്തിനകം പരിഹരിക്കണം, ഇന്ത്യയിലെ വൈവിധ്യങ്ങളായ വംശം, മതം, പശ്ചാത്തലം, ആചാരാനുഷ്ഠാനങ്ങൾ എന്നിവ പരിഗണിക്കുകയും അതിൽ ജാഗ്രത പുലർത്തുകയും വേണം, കോടതിയോ, സർക്കാർ അതോറിറ്റിയോ ആവശ്യപ്പെടുകയാണെങ്കിൽ ദോഷകരമായ ട്വീറ്റുകളും സന്ദേശങ്ങളും ആദ്യമായച്ചത് ആരാണെന്ന് വെളിപ്പെടുത്തണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.

Related Articles

Back to top button