Auto
Trending

ഇന്ത്യന്‍ നിരത്തുകളിലെ പുതിയ ആഡംബരമായി 2021 ജാഗ്വാര്‍ എഫ്-പേസ് വിപണിയില്‍ എത്തി

ജാഗ്വാർ ലാൻഡ് റോവറിന്റെ പുതിയ മോഡലായ ജാഗ്വാർ എഫ്-പേസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. പൂർണമായും ഇന്ത്യയിൽ നിർമാണം പൂർത്തിയാക്കി പെട്രോൾ-ഡീസൽ എൻജിനുകളിൽ വിപണിയിലെത്തുന്ന ഈ വാഹനത്തിന് 69.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.ഇപ്പോഴെത്തിയ പുതിയ മോഡൽ പൂർണമായും ഇന്ത്യയിൽ ഒരുങ്ങിയതാണ്. ആർ-ഡൈനാമിക് എസ് എന്ന ഒറ്റ വേരിയന്റിലാണ് ഈ വാഹനം എത്തുന്നത്.ജാഗ്വാർ ലാൻഡ് റോവറിന്റെ പുതിയ ഇഞ്ചനീയം പെട്രോൾ-ഡീസൽ എൻജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 2.0 ലിറ്റർ നാല് സിലിണ്ടറാണ് രണ്ട് എൻജിനുകളും. പെട്രോൾ എൻജിൻ 244 ബി.എച്ച്.പി. പവറും 365 എൻ.എം. ടോർക്കും, ഡീസൽ എൻജിൻ 198 ബി.എച്ച്.പി. പവറും 430 എൻ.എം. ടോർക്കുമാണ് നൽകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ട്രാൻസ്മിഷൻ.


ലുക്കിലെ പുതുമയാണ് 2021 മോഡൽ എഫ്-പേസിന്റെ ഹൈലൈറ്റ്. നേർത്ത എൽ.ഇ.ഡി. ഹെഡ്ലാമ്പ്, ജെ-ബ്ലേഡ് ഡി.ആർ.എൽ, ക്രോമിയം ക്യാരക്ടർ ലൈനുകൾ നൽകിയും സ്റ്റഡുകൾ പതിച്ചിട്ടുള്ളതുമായ ഗ്രില്ലും മുഖഭാവത്തെ ആഡംബരമാക്കുന്നു. എൽ.ഇ.ഡിയിൽ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ടെയിൽ ലാമ്പും ഡിഫ്യൂസർ നൽകിയിട്ടുള്ള ബമ്പറുമാണ് പിൻവശത്തെ ആകർഷണം.ആഡംബര ഭാവത്തിനൊപ്പം കണക്ടിവിറ്റി ഫീച്ചറുകളും നൽകിയാണ് അകത്തളം അലങ്കരിച്ചിട്ടുള്ളത്. 11.4 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീനും 12.3 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് അകത്തളത്തിൽ നൽകിയിട്ടുള്ളത്. സോഫ്റ്റ് ലെതറിൽ സ്റ്റൈലിഷായ സ്റ്റിച്ചിങ്ങും അലുമിനിയം ആക്സെന്റുകളും നൽകിയാണ് ഡാഷ്ബോർഡ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

Related Articles

Back to top button