
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണാർത്ഥം രണ്ടാംതലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തിന് വയ്ക്കാൻ മഹീന്ദ്ര ആന്റ് മഹീന്ദ്ര തീരുമാനിച്ചിരുന്നു. ഇപ്പോൾ ലേലം സൂപ്പർ ഹിറ്റായ് കൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 29നാണ് ലേലം അവസാനിപ്പിക്കുക. മഹീന്ദ്ര വെബ്സൈറ്റ് ലൈവായാണ് ലേലം നടക്കുന്നത്. ഇതിനോടകംതന്നെ 5105 പേർ ലേലത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ 90 ലക്ഷം രൂപയിലാണ് ലേലമെത്തിനിൽക്കുന്നത്. ലേലം അവസാനിക്കുമ്പോഴേക്കും ക വാഹനത്തിൻറെ വില ഒരു കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനത്തിൻറെ ആദ്യ യൂണിറ്റിന് ലേലത്തിലൂടെ ലഭിക്കുന്ന തുകക്ക് തുല്യമായ തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കമ്പനിയും നൽകുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. ലേലത്തിലൂടെ സ്വന്തമാക്കുന്ന ഥാറിന് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ട്. വാഹനത്തിൽ ആദ്യ യൂണിറ്റെന്ന് വ്യക്തമാക്കുന്ന ഥാർ 1 എന്ന ബാഡ്ജ് ഇടംപിടിക്കും. ഒപ്പം ഡാഷ്ബോർഡിലും ലെതർ സീറ്റുകളിലും ഒന്ന് എന്ന് ആലേഖനം ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.ഒപ്പം ലേലം ജയിക്കുന്ന വ്യക്തിക്ക് ലഭ്യമായ ആറു നിറങ്ങളിൽ ഇഷ്ടമുള്ള നിറം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്
ഓഗസ്റ്റ് 15 നായിരുന്നു മഹീന്ദ്ര രണ്ടാംതലമുറ ഥാർ അവതരിപ്പിച്ചത്. സ്റ്റൈലിഷായും ഫീച്ചർ സമ്പന്നവുമായാണ് വാഹനം വിപണിയിലെത്തുന്നത്.