
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുതുതലമുറ ഥാർ സമൂഹമാധ്യമങ്ങളിലും വിപണിയിലും സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. എന്നാൽ ഥാറിനെ നേരിടാൻ ഫോഴ്സ് ഖുർഖ ഇന്ത്യൻ നിരത്തുകളിലെത്താനൊരുങ്ങുകയാണ്. വാഹനത്തിൻറെ പരീക്ഷണയോട്ടങ്ങളുടെ ചിത്രം കമ്പനി പുറത്തു വിട്ടു. വാഹനത്തിൻറെ പുതിയ ഭാവങ്ങളും പുത്തൻ ഡിസൈനും തലയെടുപ്പും വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ. പുത്തൻ നിറങ്ങളിലും വാഹനമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ തലമുറ ഖുർഖയ്ക്ക് സമാനമായി ഹാർഡ് ടോപ് ബോഡിയായിരിക്കും ഇതിനു നൽകുക. കൂടാതെ വാഹനത്തിൻറെ മുഖമുദ്രയായ പരുക്കൻ ഭാവവും പുതിയ മോഡൽ നിലനിർത്തിയിട്ടുണ്ട്. സ്റ്റൈലിഷായ അലോയ് വീലുകൾ, വലിയ വിൻഡോ, റൂഫ് ക്യാരിയർ എന്നിവ വാഹനത്തിൻറെ മോഡി വർദ്ധിപ്പിക്കുന്നു. ഒപ്പം പുതിയ ഡിസൈനിലുള്ള ടെയിൽ ലൈറ്റും മാറ്റം വരുത്തിയ ടിയർ ബംബറും വാഹനത്തിൻറെ പിൻ ഭാഗത്തിൽ പുതുമ നിലനിർത്തുന്നു. വൃത്താകൃതിയിലുള്ള എൽഇഡി ലാംമ്പ്, ഇതിനു ചുറ്റുമുള്ള ഡി ആർ എൽ, മെഴ്സിഡസ് ജി വാഗണിന് സമാധാനമായി ബോണറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇൻഡിക്കേറ്റർ, ഓഫ് റോഡുകൾക്കിണങ്ങുന്ന ബംബർ, പുതുക്കിയ ഗ്രില്ല് എന്നിവ മുൻവശത്തെ സമ്പന്നമാക്കുന്നു.
മുന്നിലേക്കുള്ള നാല് സീറ്റുകൾ, പുതിയ ഇൻഫർടേൻമെന്റ് സിസ്റ്റം എന്നിവയും ഈ പുതിയ വാഹനത്തിൽ നൽകിയിട്ടുണ്ട്. നിലവിലെ ഫോഴ്സ് ഖുർഖയുടെ 2.6 ലിറ്റർ എൻജിന്റെ ബി എസ് 6 പതിപ്പാണ് പുതിയ വാഹനത്തിൽ നൽകിയിരിക്കുന്നത്. കൂടാതെ 4×4 സംവിധാനത്തിനൊപ്പം അഞ്ച് സ്പീഡ് മാനുവലായിരിക്കും വാഹനത്തിൻറെ ഗിയർബോക്സ്. വരും മാസങ്ങളിൽ ഇതിൽ ഈ പുത്തൻതലമുറ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന.