Auto
Trending

ഫീച്ചർ ഉയർത്തി വില കുറച്ച് പുതിയ ഇക്കോസ്പോർട്ട്

ഇന്ത്യയിലെ കോംപാക്ട് എസ്യുവികളിൽ മുൻനിരക്കാരനായ ഫോഡ് ഇക്കോസ്പോർട്ടിന്റെ ഫീച്ചറുകൾ ഉയർത്തിയ 2021 പതിപ്പ് അവതരിപ്പിച്ചു. എന്നാൽ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി വിലയിൽ കാര്യമായ കുറവ് വരുത്തിയാണ് കമ്പനി പുത്തൻ പതിപ്പ് വിപണിയിലെത്തിയിട്ടുള്ളത്. ഇക്കോസ്പോർട്ടിന്റെ ടൈറ്റാനിയം എന്ന വേരിയന്റിലും സൺറൂഫ് നൽകിയിട്ടുണ്ട്. ഇതിനുപുറമേ കമ്പനി വികസിപ്പിച്ച വൺ സ്റ്റോപ്പ് സ്മാർട്ട് ഫോൺ ആപ്പായ ഫോഡ്പാസ് ടിഎം കണക്ടഡ് കാർ സാങ്കേതികവിദ്യയും ഈ പുത്തൻ വാഹനത്തിൽ നൽകിയിട്ടുണ്ട്.

വിലയിൽ വരുത്തിയ മാറ്റമാണ് വാഹനത്തിന്റെ പ്രധാനാകർഷണം. ഇക്കോസ്പോർട്ടിന്റെ അടിസ്ഥാന വേരിയന്റായ ആൻറിയന്റിന് മുൻ മോഡലിനേക്കാൾ 20,000 രൂപയും ട്രെൻഡിന് 35,000 രൂപയും ടൈറ്റാനിയം പ്ലസിന് 39,000 രൂപയുമാണ് കുറഞ്ഞത്. ഇക്കോസ്പോർട്ട് പെട്രോൾ മോഡലിന് 7.99 ലക്ഷം രൂപ മുതൽ 11.19 ലക്ഷം രൂപവരെയും ഡീസൽ മോഡലിന് 8.69 ലക്ഷം രൂപ മുതൽ 11.49 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില. 9 ഇഞ്ച് വലിപ്പമുള്ള ഇൻഫർടൈൻമെന്റ്സിസ്റ്റം, 6 എയർബാഗ് തുടങ്ങിയവയും ഈ വാഹനത്തിൻറെ പ്രത്യേകതകളാണ്. 1.5 ലിറ്റർ 3 സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ഡീസൽ എന്നീ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ 120 ബിഎച്ച്പി പവറും 149 എൻഎം ടോർക്കും ഡീസൽ എൻജിൻ 99 ബിഎച്ച്പി പവറും 215 എൻഎം ടോർക്കും സൃഷ്ടിക്കും.

Related Articles

Back to top button