
ഡിജിറ്റൽ പണമിടപാടുകൾക്കായി ‘ഡാക് പേ’ എന്ന പേരിൽ പുത്തൻ പെയ്മെൻറ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ് ബാങ്ക് (ഐ.പി.പി.ബി).

രാജ്യത്തെ പോസ്റ്റൽ വകുപ്പുമായി ചേർന്നാണ് ബാങ്ക് ഈ പുതിയ ഡിജിറ്റൽ പെയ്മെൻറ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഇടപാടുകളും ബാങ്കിംഗ് സേവനങ്ങളും എളുപ്പമാക്കുന്നതിന് പുതുതായി അവതരിപ്പിച്ച ഡാക് പേ ആപ്പ് ഏറെ സഹായകമാകുമെന്ന് ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ് ബാങ്ക് എംഡിയും സിഇഒയുമായ ജെ. വെങ്കിട്ട് രാമു പറഞ്ഞു.