
രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളെ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡു ചെയ്യുന്നത് നിർത്താന്‍ തയ്യാറെടുക്കുകയാണ് ഫെയ്സ്ബുക്.ഇതിനുപുറമെ, ഫെയ്സ്ബുക്കിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചല്ലാതെ പെരുമാറുന്ന ഗ്രൂപ്പുകൾ കൂടുതല്‍ പേരിലേക്ക് എത്താതിരിക്കാനും ശ്രദ്ധിക്കും. ഇത്തരം ഗ്രൂപ്പുകളെ കൂടുതല്‍ പേര്‍ക്കു റെക്കമെന്‍ഡു ചെയ്യുന്നത് കുറയ്ക്കാന്‍ അല്‍ഗോറിതം വഴി ശ്രമിക്കും.

നിയമം ലംഘിക്കുന്ന ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഒപ്പം ഇനിമുതൽ പുതിയതായി സൃഷ്ടിക്കപ്പെടുന്ന ഫെയ്സ്ബുക് ഗ്രൂപ്പുകള്‍ റെക്കമെന്‍ഡു ചെയ്യപ്പെടണമെങ്കില്‍ 21 ദിവസം കാത്തിരിക്കണം. ഫെയ്സ്ബുക്കിന് ഗ്രൂപ്പിന്റെ പ്രവര്‍ത്തനോദ്ദേശം എന്താണെന്നൊരു ധാരണയുണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണിത്. കമ്പനി 2017 മുതല്‍ തന്ത്രപരമായാണ് ഗ്രൂപ്പുകള്‍ക്ക് പ്രചാരണം നല്കിവന്നത്. എന്നാല്‍, ഇത്തരം ഇടങ്ങള്‍ വഴിയാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലും, തീവ്രവാദം പ്രോത്സാഹപ്പിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്നതെന്ന് വര്‍ഷങ്ങളായി ഗവേഷകര്‍ മുന്നറയിപ്പു നല്‍കുന്നുണ്ട്.