Big B
Trending

കൊവിഡ് വാക്സിനുകളുടെ ജിഎസ്ടി ഒഴിവാക്കിയേക്കും

ഇറക്കുമതി തീരുവയ്ക്ക് പിന്നാലെ കൊവിഡ് വാക്സിനുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി)യും സർക്കാർ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. വാക്സിന്റെ വില കുറച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. നിലവിൽ കൊവിഡ് വാക്സിനുകൾക്ക് അഞ്ച് ശതമാനം ജിഎസ്ടിയാണ് ‌നൽകേണ്ടത്.അതേസമയം ഇക്കാര്യത്തിൽ ഇതുവരെ ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.


നേരത്തെ കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്‌സിനുകളും നിർമ്മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ സർക്കാർ സർക്കാർ ഒഴിവാക്കിയിരുന്നു. നികുതി ഒഴിവാക്കുന്നതിന് ജിഎസ്ടി കൗൺസിലിന്റെ അനുമതിയും ആവശ്യമാണ്.സംസ്ഥാന സർക്കാരുകൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന കൊവിഷീൽഡിന്റെ വില ഒരു ഡോസിന് 300 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 400 രൂപയുമാണ്. സംസ്ഥാന സർക്കാരുകൾക്ക് ആദ്യം 400 രൂപയ്ക്കായിരുന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാർ ഇടപെട്ടതോടെ വില 300 രൂപയാക്കി കുറയ്ക്കുകയായിരുന്നു. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കാണ് നൽകുക. സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയുമാണ് വില.

Related Articles

Back to top button