Tech
Trending

ആമസോൺ, ഫ്ലിപ്കാർട്ട് മാതൃകയിൽ കേന്ദ്രസർക്കാർ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കുന്നു

ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ആഗോള ഇ-കോമേഴ്സ് ഭീമന്മാർ രാജ്യത്തെ ഓൺലൈൻ വ്യാപാരത്തിൽ കുതിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിൻറെ നേതൃത്വത്തിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ഒരുങ്ങുന്നു. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ തടയുക എന്നതു കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഇതിന് മുൻകൈ എടുത്തിരിക്കുന്നത്.


ഓൺലൈൻ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി ആമസോൺ, ഫ്ലിപ്കാർട്ട് മാതൃകയിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുള്ള സമിതിയെ ഇതിനകം നിയോഗിച്ചു കഴിഞ്ഞു. ഈ സമിതിയിൽ 11 അംഗങ്ങളായിരിക്കുമുണ്ടാവുക. വാണിജ്യ മന്ത്രാലയമാണ് സമിതിക്ക് രൂപം നൽകിയിട്ടുള്ളത്. ഇതിൽ കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാളടക്കം മൂന്നു പേരെ ഇതിനകം നിയമിച്ചു കഴിഞ്ഞു. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) യുടെ മേൽനോട്ടത്തിലാകും പ്രവർത്തനങ്ങൾ നടക്കുക. അടിസ്ഥാനസൗകര്യവികസനം ഉൾപ്പെടെയുള്ളവയ്ക്കും ഒഎൻഡിസി നേതൃത്വം നൽകും.

Related Articles

Back to top button