Travel
Trending

ആദ്യത്തെ ശീതീകരിച്ച റെയിൽവേ ടെർമിനൽ ബാംഗ്ലൂരിൽ ഒരുങ്ങുന്നു

രാജ്യത്തെ ആദ്യത്തെ കേന്ദ്രീകൃത എസി റെയിൽവേ ടെർമിനൽ ബാംഗ്ലൂരിൽ ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ തുറന്നുകൊടുക്കുന്ന ടെർമിനലിന്റെ ചിത്രങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പുറത്തുവിട്ടു. അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച നഗരത്തിലെ ബയപ്പനഹള്ളി പ്രദേശത്തെ റെയിൽവേ ടെർമിനൽ ഭാരതരത്ന എം വിശ്വേശ്വരയ്യരുടെ പേരിലാകും അറിയപ്പെടുക.


ഈ ടെർമിനലിൽ 8 ലൈനുകളും 7 പ്ലാറ്റ്ഫോമുകളുമാണുള്ളത്. എല്ലാ ദിവസവും 50 ട്രെയിനുകൾ ഓടിക്കാൻ സൗകര്യമുള്ളതാണ് ഈ ടെർമിനൽ. 7 പ്ലാറ്റ്ഫോമുകളിലും എസ്കലേറ്റർ സൗകര്യവും ലിഫ്റ്റ് സൗകര്യവുമുണ്ട്. 4200 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ 314 കോടി രൂപ ചെലവിട്ടു നിർമ്മിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. 2 സബ് വേകളോടൊപ്പം എല്ലാ പ്ലാറ്റ്ഫോമുകളേയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്. സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള പാർക്കിംഗ് സ്ഥലത്ത് 250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ, 50 ഓട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഈ സൗകര്യങ്ങളെല്ലാം പുറമേ ബാംഗ്ലൂർ വിമാനത്താവളത്തിൽ മാതൃകയിൽ രൂപകല്പന ചെയ്ത ഈ ടെർമിനലിൽ ഉയർന്ന ക്ലാസ് കാത്തിരിപ്പുകേന്ദ്രം, ഡിജിറ്റൽ തല്സമയ പാസഞ്ചർ ഇൻഫോർമേഷനുള്ള വിഐപി ലോഞ്ച്, ആഡംബര ഫുഡ് കോർട്ട് എന്നിവയുമുണ്ട്.

Related Articles

Back to top button