Tech
Trending

നെറ്റ്ഫ്‌ളിക്‌സില്‍ ചെലവ് കുറഞ്ഞ പ്ലാന്‍ വരുന്നു

സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ വര്‍ഷം അവസാനത്തോടെ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഇതുവഴി പരസ്യങ്ങളോടു കൂടിയുള്ള സബ്‌സ്‌ക്രിപ്ഷനെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.ഈ സംവിധാനം ഒരുക്കുന്നതിനായി പുതിയ പരസ്യ സേവനദാതാക്കളുമായുള്ള ചര്‍ച്ചയിലാണ് കമ്പനി.കാന്‍സ് ലയണ്‍സ് അഡ്വര്‍ടൈസിങ് ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് മേധാവി ടെഡ് സാരന്‍ഡോസ് സ്ഥിരീകരിച്ചത്. കുറഞ്ഞ കാശിന് സബ്‌സ്‌ക്രിപ്ഷന്‍ വേണമെന്നും പരസ്യങ്ങള്‍ ഞങ്ങള്‍ കണ്ടുകൊള്ളാം എന്നും പറയുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.നെറ്റ്ഫ്‌ളിക്‌സിന്റെ എതിരാളിയായ ഡിസ്‌നി പ്ലസും പരസ്യം കാണിച്ചുകൊണ്ടുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

Related Articles

Back to top button