Tech
Trending

നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിഞ്ഞു

നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ആഗോള തലത്തില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ നഷ്ടമായത്.ഇതോടെ നെറ്റ്ഫ്‌ളിക്‌സ് പ്ലാനുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കും. അക്കൗണ്ട് പങ്കുവെക്കുന്നതും, പാസ് വേഡ് പങ്കുവെക്കുന്നതും കര്‍ശനമായി നിയന്ത്രിക്കാനും സാധ്യതയുണ്ട്.നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് പാസ് വേഡ് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് ഒരു നിശ്ചിത തുക ഈടാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ചിലി, കോസ്റ്റ റിക, പെറു എന്നിവിടങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് പാസ് വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്ന സംവിധാനം പരീക്ഷിക്കുന്നുണ്ട്.ഇത് കൂടാതെ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹുലു, ഡിസ്‌നി പ്ലസ്, എച്ച്ബിഒ തുടങ്ങിയ സേവനങ്ങള്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്.നിലവില്‍ നെറ്റ്ഫ്‌ളിക്‌സിന് ഇന്ത്യയില്‍ 149 രൂപയുടെ മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ഉണ്ട്. പ്രീമിയം പ്ലാനിന് 649 രൂപയാണ് പ്രതിമാസ ചെലവ്. ഇത് താരതമ്യേന കൂടുതലാണ്.കാരണം ഹോട്ട്സ്റ്റാറിന്റെ വാര്‍ഷിക പ്രീമിയം പ്ലാനിന് 1499 രൂപയാണ് ചെലവ്. ആമസോണ്‍ പ്രൈമും 1499 രൂപയാണ് വാര്‍ഷിക പ്ലാനിന് ഈടാക്കുന്നത്.

Related Articles

Back to top button