
ടിക്ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി പുത്തൻ ഫാസ്റ്റ് ലാഫ്സ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സ്.നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് ലഭിക്കുക.നെറ്റ്ഫ്ളിക്സിലെ വിവിധ ഉള്ളടക്കങ്ങളിൽ നിന്നുള്ള ചെറുഭാഗങ്ങളാവും ഫാസ്റ്റ് ലാഫ്സിൽ ഉണ്ടാവുക.

സിനിമകളിലേയും, പരമ്പരകളിലേയും, സ്റ്റാൻഡ് അപ്പ് കോമഡി പരിപാടികളിലേയും രസകരമായ രംഗങ്ങളുടെ ചെറു ക്ലിപ്പിങുകൾ ഫാസ്റ്റ് ലാഫ്സിൽ കാണാം.ഫാസ്റ്റാ ലാഫ്സിലെ വീഡിയോ ക്ലിപ്പുകൾ വാട്സാപ്പിലും, ഇൻസ്റ്റാഗ്രാമിലും, സ്നാപ്ചാറ്റിലും പങ്കുവെക്കാനും സാധിക്കും. ബുധനാഴ്ച പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിലാണ്നെറ്റ്ഫ്ളിക്സിന്റെ പ്രൊഡക്റ്റ് ഇനൊവേഷൻ ഡയറക്ടർ പാട്രിക് ഫ്ലെമിങ് പുതിയ സേവനം പ്രഖ്യാപിച്ചത്.എന്നാൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം എപ്പോൾ ലഭ്യമാകുമെന്ന കാര്യം കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.